കോഴിക്കോട് സ്വകാര്യ ലോഡ്ജില്‍ യുവാവ് വെടിയേറ്റ നിലയില്‍
ബന്ധുക്കൾ യുവാവിനെ അന്വേഷിച്ച് എത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ലോഡ്ജിലെ മുറി തുറന്ന് പരിശോധിച്ചപ്പോള്‍ കട്ടിലില്‍ കമിഴ്ന് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു

കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്വയം വെടിവച്ചതാണെന്ന് പ്രാഥമിക നിഗമനം. എയർഗൺ ഉപയോഗിച്ചാണ് നെറ്റിയിൽ വെടിവെച്ചത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് ഷംസുദ്ദീന്‍ എന്‍സികെ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്തത്. ഷംസുദ്ദീനെ കാണാനില്ലെന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ലൊക്കേഷൻ പരിശോധനയിൽ കോഴിക്കോട് നഗരത്തിലുണ്ടെന്ന് വ്യക്തമായി.
പുലർച്ചെ മൂന്ന് മണിയോടെ ബന്ധുക്കൾ ടൂറിസ്റ്റ് ഹോമിലെത്തി. ഇവിടത്തെ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് നടക്കാവ് പൊലീസ് മുറി തുറന്ന് പരിശോധിച്ചപ്പോളാണ് വെടിയേറ്റ് കട്ടിലിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ചില കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇയാൾ അസ്വസ്ഥനായിരുന്നെന്നാണ് ബന്ധുക്കൾ അറിയിക്കുന്നത്. ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ച ഷംസുദ്ദീനെ പിന്നീട് കോഴിക്കോട് മെഡി. കോളേജിലേക്ക് മാറ്റി. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഇയാളെ അടിയന്തിരശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നിലവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
നട്ടെല്ലിന് പരിക്കേറ്റവര്‍ക്ക് ആശ്വാസ വാര്‍ത്ത!, നടന്നു പരിശീലിക്കാന്‍ ഇനി ജീ ഗെയ്റ്റര്‍ റോബോട്ട്