പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പോലീസ് വ്യക്തമാക്കി. 

ആലപ്പുഴ: കാറിനുള്ളില്‍ എസി ഓണ്‍ ചെയ്ത് വിശ്രമിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കരുവാറ്റ ഊട്ടുപറമ്പ് പുത്തൻ നികത്തിൽ മണിയന്റെ മകൻ അനീഷ് (37) ആണ് മരിച്ചത്. വീടിന് മുന്നിൽ പാർക്ക് ചെയ്ത കാറിനുള്ളിൽ എസി ഓൺ ചെയ്ത് വിശ്രമിക്കുകയായിരുന്നു അനീഷ്. ഉച്ചക്ക് 3 മണിയോടെയാണ് സംഭവമുണ്ടായത്. ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടും എത്താതിരുന്നതിനെ തുടർന്ന് ഭാര്യ അന്വേഷിച്ച് എത്തിയപ്പോൾ കാറിനുള്ളിൽ അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പോലീസ് വ്യക്തമാക്കി.

YouTube video player