കുട്ടി നിലവിളിച്ചതിനെത്തുടർന്ന് ആളുകളെത്തി യുവാവിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

ആലപ്പുഴ: ആലപ്പുഴയില്‍ പത്തു വയസുകാരിക്കുനേരെയുണ്ടായ അതിക്രമത്തില്‍ യുവാവ് പിടിയില്‍. ആശുപത്രി ശുചി മുറിയിൽ കുളിക്കാൻ കയറിയ 10 വയസുകാരിയെ കയറിപ്പിടിക്കാൻ ശ്രമിച്ച യുവാവ് ആണ് അറസ്റ്റിലായത്. പുന്നപ്ര കപ്പക്കട പൊള്ളിയിൽ അരുണി നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു സംഭവം.

കുട്ടിയുടെ മാതാവ് ഇവിടെ ചികിത്സയിലാണ്. അമ്മയക്കൊപ്പം ആശുപത്രിയിലുണ്ടായിരുന്ന കുട്ടി ശുചിമുറിയില്‍ കുളിക്കാൻ കയറിയപ്പോഴാണ് സംഭവം. കുട്ടി നിലവിളിച്ചതിനെത്തുടർന്ന് ആളുകളെത്തി യുവാവിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

രാത്രി പെയ്ത കനത്ത മഴയിൽ ചെറുതുരുത്തിയിലെ വീട്ടുമുറ്റത്ത് ഉഗ്രനൊരു അതിഥി, ആരെന്നല്ലേ? നക്ഷത്ര ആമ!

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates