എൽഡിഎഫിന്റെ നിയമസഭാ ഉപരോധത്തിനിടെ പോലീസ് ഉദ്യോഗസ്ഥരെ ഉപദ്രവിച്ചു, പൊതുമുതൽ നശിപ്പിച്ചു എന്നീ കുറ്റങ്ങളിൽ ഇരുവരെയും വെറുതെവിട്ടു
തിരുവനന്തപുരം: കെഎം മാണിക്ക് എതിരെ നിയമസഭയ്ക്ക് പുറത്തേ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാക്കളായ എ.എ.റഹീം എം.പിയെയും എം.സ്വരാജിനെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് 4 കോടതിയാണ് വെറുതെവിട്ടത്. കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ എൽഡിഎഫ് നിയമസഭ ഉപരോധിച്ച സംഭവത്തിലായിരുന്നു കേസ്. പോലീസ് ഉദ്യോഗസ്ഥരെ ഉപദ്രവിച്ചു, പൊതുമുതൽ നശിപ്പിച്ചു എന്നീ കുറ്റങ്ങളാണ് റഹീമിനും സ്വരാജിനുമെതിരെ ചുമത്തിയത്. ഇരുവർക്കും വേണ്ടി അഭിഭാഷകരായ മുരുക്കുംപുഴ വിജയകുമാർ, അനീസ് റഷീദ്, സെറീന എസ് ഇടമരത്ത് എന്നിവരാണ് ഹാജരായത്. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രോസിക്യൂഷൻ വാദം തള്ളി കോടതി ഇരുവരെയും വെറുതെവിട്ടത്.
