കണ്ണൂര്‍: ബ്രണ്ണന്‍ കോളേജ് ക്യാംപസില്‍ സ്ഥാപിച്ചിരുന്ന എബിവിപി കൊടിമരം തകര്‍ത്തു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ എസ്എഫ്ഐ വിജയാഘോഷത്തിനിടെയാണ് സംഭവം. പിക്കാസ് കൊണ്ട് വെട്ടിയ കൊടിമരം പിന്നെ കയറിട്ട് വലിച്ചു താഴ്ത്തുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കോളേജിലെ എസ്എഫ്ഐ ഭാരവാഹികളോട് വിശദീകരണം തേടുമെന്നും എസ്എഫ്ഐ അറിയിച്ചു. നേരത്തെ ക്യാംപസില്‍ സ്ഥാപിച്ച എബിവിപിയുടെ കൊടിമരം ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പള്‍ തന്നെ നേരിട്ട് എടുത്തു മാറ്റിയത് വാര്‍ത്തയായിരുന്നു. ഇതിനു ശേഷം എബിവിപി ജാഥയായി എത്തിയാണ് കോളേജ് ക്യാംപസില്‍ വീണ്ടും കൊടിമരം സ്ഥാപിച്ചത്.