Asianet News MalayalamAsianet News Malayalam

Accident : ബം​ഗളൂരുവിൽ കാറിന് പിന്നിൽ ലോറിയിടിച്ച് അപകടം; നാല് മലയാളികൾ മരിച്ചു

ഇലക്ട്രോണിക്ക് സിറ്റിക്കടുത്താണ് അപകടമുണ്ടായത്. കൊച്ചി പാലക്കാട് സ്വദേശികളാണ് മരിച്ചത്. ഇവർ ഐടി ജീവനക്കാരാണ്. കാറിന് പിന്നിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്. 

accident Bengaluru four keralites died
Author
Bengaluru, First Published Jan 8, 2022, 12:15 AM IST

ബം​ഗളൂരു: ബം​ഗളൂരുവിലെ വാഹനാപകടത്തിൽ (Bengaluru Accident) നാല് മലയാളികൾ മരിച്ചു. ഇലക്ട്രോണിക്ക് സിറ്റിക്കടുത്താണ് അപകടമുണ്ടായത്. കൊച്ചി, പാലക്കാട് സ്വദേശികളാണ് മരിച്ചത്. ഇവർ ഐടി ജീവനക്കാരാണ്. കാറിന് പിന്നിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരു ഇലക്ട്രോണിക് സിറ്റിയ്ക്ക് സമീപം അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്.

കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ഫാദിൽ, ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ കോഴിക്കോട് സ്വദേശി ആദർശ്,  കൊച്ചി തമ്മനം  സ്വദേശി കെ ശിൽപ എന്നിവരാണ് മരിച്ചത്. അമിത വേഗതയിൽ ആയിരുന്നു വാഹനങ്ങളെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മരിച്ച നാലു പേരും സഞ്ചരിച്ചിരുന്ന കാറിന് പിറകിൽ ലോറി ഇടിയ്ക്കുകയായിരുന്നു. കാർ പിന്നീട് മുന്നിലുള്ള കാറുകളിലും ലോറിയിലും ഇടിച്ചു. രണ്ടു കാറുകളിലായി യാത്ര ചെയ്തിരുന്ന നാലുപേർക്കും പരിക്കേറ്റിട്ടുണ്ട്. മരിച്ച നാലുപേരും സഞ്ചരിച്ചിരുന്ന കാർ, പാലക്കാട് സ്വദേശി അപർണയുടെ പേരിൽ ഉള്ളതാണ്.

Follow Us:
Download App:
  • android
  • ios