അപകടത്തില്‍പെട്ടത് കോഴിക്കോട് ബാംഗ്ളൂര്‍ ബസ്സ്,സംഭവം ഇന്ന് പുലര്‍ച്ചെ 3ന്, അന്വേഷണം ആരംഭിച്ചുവെന്ന് മാനേജ്മെന്‍റ്

വയനാട്; Ksrtc swift ബസ്സുകളുടെ ചെറുതെങ്കിലുമുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കുന്നു.വയനാട്ടില്‍ ഇന്നു പുലര്‍ച്ചെയാണ് ഏറ്റവുമൊടുവിലെ അപകടം നടന്നത്.കോഴിക്കോട്- ബാംഗ്ലൂർ സ്വിഫ്റ്റ് ബസാണ് തോല്‍പെട്ടിക്ക് സമീപം അപകടത്തിൽപ്പെട്ടത്.വാഹനം റോഡരികിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചുകയറുകയായിരുന്നു.കണ്ടക്ടറിനും മൂന്ന് യാത്രക്കാർക്കും നിസ്സാര പരിക്കേറ്റു.വാഹനത്തിനും കേടുപാട് സംഭവിച്ചിട്ടുണ്ട്.മറ്റൊരു ബസ്സ് എത്തിച്ചാണ് യാത്ര തുടര്‍ന്നത്. പകരം ഏര്‍പ്പെടുത്തിയ ബസ്സ് എത്താന്‍ വൈകിയതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു അപകടകാരണത്തക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് മാനേജ്മെന്‍റ് അറിയിച്ചു. 

KSRTC SWIFT : കെ സ്വിഫ്റ്റിലൂടെ കരകയറാൻ കെഎസ്ആർടിസി; 700 സിഎൻജി ബസുകൾ വാങ്ങും, മന്ത്രിസഭാ അനുമതിയായി

മൈസൂരുവിനടുത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു, ഡ്രൈവർ ഉൾപ്പെടെ 5 പേർക്ക് ഗുരുതര പരിക്ക്

കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മൈസൂരുവിന് സമീപം അപകടത്തിൽപ്പെട്ടു. ബുധനാഴ്ച കോട്ടയത്ത് നിന്ന് വന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. നഞ്ചൻകോടിന് സമീപമാണ് അപകടം ഉണ്ടായത്. ഡിവൈഡറിൽ തട്ടി ബസ് മറിയുകയായിരുന്നു. 5 യാത്രക്കാർക്ക് സാരമായി പരിക്കേറ്റു. ഇവരിൽ രണ്ടുപേർ സ്ത്രീകളാണ്. പരിക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ‍ഡ്രൈവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. 37 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. ബെംഗളൂരുവിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്രക്കാരായി ഉണ്ടായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് നിഗമനം.

KSRTC Swift : സ്വിഫ്റ്റ് കുടുങ്ങിയ സംഭവം; ഡ്രൈവറുടെ ഭാഗത്ത് അലംഭാവമുണ്ടായെന്ന് കണ്ടെത്തൽ