കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. 
തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നിന്നുള്ള അയ്യപ്പഭക്തരുടെ സംഘമാണ് അപകടത്തിൽ പെട്ടത്. ഇവര്‍ സഞ്ചരിച്ച ട്രാവലര്‍ നിര്‍ത്തിയിട്ടിരുന്ന തടിലോറിയിൽ ചെന്നിടിക്കുകയായിരുന്നു.

തമിഴ്നാട് സ്വദേശി ധർമലിംഗമാണ് മരിച്ചത്. പരിക്കേറ്റ ഭൂപതി എന്നയാളുടെ നില അതീവ ഗുരുതരമായി തുടരുന്നു. 
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ പെരുമ്പാവൂര്‍ ഒക്കലിൽ വച്ചാണ് അപകടം നടന്നത്. അപകടത്തിൽ 
17പേർക്ക് പരിക്കേറ്റു.  മുപ്പതോളം അയ്യപ്പ ഭക്തർ ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ പെരുമ്പാവൂര്‍ സാൻജോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.