പാലക്കാട്: വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ശ്രീകൃഷ്ണപൂരം പുഞ്ചപ്പാടത്താണ് അപകടം നടന്നത്. കല്ലുവഴി സ്വദേശികളായ ഗോപാലൻ, ഭാര്യ സജിത എന്നിവരാണ് മരിച്ചത്. കടമ്പൂരിൽ നിന്നും വരികയായിരുന്ന ഇവരുടെ ബൈക്കും എതിർഭാഗത്ത് നിന്നും വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.