പാതിപാറയിലെ  അരുൺ ഷാജ് എന്ന സ്വന്തം ഫാബ്രിക്കേഷൻ സ്ഥാപനത്തിൽ നിന്നും കടയടച്ച് റോഡ് ക്രോസ് ചെയ്യുന്ന സമയത്താണ് അപകടം.

പാലക്കാട്: വാണിയംകുളം പാതിപാറയിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പനമണ്ണ സ്വദേശി ശശികുമാർ ആണ് മരിച്ചത്. ഇന്ന് രാത്രി 7 മണിയോടെയായിരുന്നു അപകടം. പാതിപാറയിലെ അരുൺ ഷാജ് എന്ന സ്വന്തം ഫാബ്രിക്കേഷൻ സ്ഥാപനത്തിൽ നിന്നും കടയടച്ച് റോഡ് ക്രോസ് ചെയ്യുന്ന സമയത്താണ് അപകടം. വാണിയംകുളത്ത് പി കെ ദാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം