വിലയെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. രാജനെ പ്രതികള്‍ വടിവാൾ ഉപയോഗിച്ച് വെട്ടുകയും കുത്തുകയും ചെയ്തു. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് കള്ളിക്കാട് ജംഗ്ഷനിൽ വ്യാപാരിയെ കഞ്ചാവ് കേസിലെ പ്രതികള്‍ ആക്രമിച്ചു. പഴക്കച്ചവടക്കാരന്‍ രാജന് നേരെയാണ് ആക്രമണമുണ്ടായത്. വിലയെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. രാജനെ പ്രതികള്‍ വടിവാൾ ഉപയോഗിച്ച് വെട്ടുകയും കുത്തുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാരും സമീപ സ്ഥാപനങ്ങളിൽ ഉള്ളവരും ചേർന്ന് അക്രമികളില്‍ ഒരാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മറ്റൊരാള്‍ രക്ഷപ്പെട്ടു. 2021 ൽ നെല്ലിക്കുന്ന് കോളനിയിൽ പ്രതികളെ പിടിക്കാൻ എത്തിയ പൊലീസിനെ ആക്രമിച്ച പ്രതികളാണ് വ്യാപാരിയെ ആക്രമിച്ചത്.