പതിനാലുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് റിമാൻഡിലാവുകയും ചെയ്തിരുന്നു. വധശ്രമത്തിനായിരുന്നു മനോജിനെതിരെ കേസെടുത്തിരുന്നത്
ആലപ്പുഴ: പതിനാലുകാരനെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി കുഴഞ്ഞുവീണ് മരിച്ചു. കായംകുളം കാപ്പിൽ കിഴക്ക് ആലമ്പള്ളിയിൽ മനോജ് ആണ് മരിച്ചത്. ബിജെപി പ്രവര്‍ത്തകൻ കൂടിയായിരുന്നു മനോജ്.
പതിനാലുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് റിമാൻഡിലാവുകയും ചെയ്തിരുന്നു. വധശ്രമത്തിനായിരുന്നു മനോജിനെതിരെ കേസെടുത്തിരുന്നത്. ഇന്നലെ ജാമ്യത്തിലിറങ്ങിയിരുന്നു.
ഇന്ന് വീട്ടില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അതിന് മുമ്പ് മരണം സംഭവിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
