ഷാഫി പറമ്പിൽ തന്നെ ലക്ഷ്യമിട്ടെന്ന് അഭിപ്രായം ഇല്ല. ചില നിലപാടുകളിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്നും എം എസ് നുസൂർ പറഞ്ഞു

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് ഔദ്യോഗിക വാട്ട്സ് ആപ് ഗ്രൂപ്പിലെചാറ്റ് ചോർന്നത് എങ്ങനെ എന്ന് കണ്ടെത്തണമെന്ന് സംഘടനയിൽ നിന്ന് സസ്പൻഡ് ചെയ്ത എൻ എസ് നുസൂർ. അതിനുള്ള നടപടി ആയിരുന്നു വേണ്ടതെന്നും നുസൂർ പറഞ്ഞു. ചാറ്റ് ചോർത്തിയവരെ കണ്ടെത്താനുള്ള തെളിവ് നൽകും .അന്വേഷണ കമ്മീഷൻ വന്നാൽ തെളിവ് കൈമാറും. ചാറ്റ് ചോർത്തിയവരുടെ പേര് കമ്മിഷന് നൽകും. ഉപജാപക സംഘങ്ങളെ പുറത്തുകൊണ്ടുവരും.അഖിലേന്ത്യാ നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല.പക്ഷെ കാര്യങ്ങൾ നേതൃത്വത്തെ അറിയിക്കുമെന്നും എം എസ് നുസൂർ പറഞ്ഞു.

സംസ്ഥാന നേതൃത്വത്തിനെതിരെ താൻ ഉൾപ്പെടെയുള്ളവർ നൽകിയ കത്ത് മാധ്യമങ്ങൾക്ക് നൽകിയെന്നതിന്‍റെ പേരിലാണ് നടപടി എന്നാണ് അറിയുന്നത്. ദേശീയ നേതൃത്വം ഇക്കാര്യം അനൌദ്യോഗികമായി അറിയിച്ചിട്ടുണ്ട് . ദേശീയ നേതൃത്വത്തിന്‍റെ നടപടി അംഗീകരിക്കുന്നുവെന്നും എം എസ് നുസൂർ പറഞ്ഞു. 

സിപിഎമ്മിലേക്ക് പോകില്ല.സിപിഎമ്മിലേക്ക് പോകുന്നതിലും നല്ലത് ആത്മഹത്യയാണെന്നും എൻ എസ് നുസൂർ പറഞ്ഞു

ഷാഫി പറമ്പിൽ തന്നെ ലക്ഷ്യമിട്ടെന്ന് അഭിപ്രായം ഇല്ല. ചില നിലപാടുകളിൽ അഭിപ്രായ വ്യത്യാസം ഉണ്ട്. സസ്പെൻഷൻ നടപടി പിൻവലിക്കാൻ എത്ര കൊല്ലം കാത്തിരിക്കേണ്ടി വന്നാലും തലകുനിച്ചു നിൽക്കില്ലെന്നും നുസൂർ വ്യക്തമാക്കിസംഘടനയെ ബാധിക്കുന്ന തരത്തിൽ വാർത്തകൾ വരുന്നു. വ്യക്ത വരുത്തേണ്ട ബാധ്യത ഉണ്ട്. സ്വന്തം പാർട്ടിയെ ഒറ്റികൊടുത്തു എന്ന് ആരോപണം. അതിനാണ് കാര്യങ്ങൾ തുറന്നു പറയുന്നതെന്നും നുസൂർ വ്യക്തമാക്കി 

സംസ്ഥാന യൂത്ത് കോൺഗ്രസിൽ അച്ചടക്ക നടപടിയുടെ ഭാഗമായി വൈസ് പ്രസിഡന്‍റുമാരായ എൻ എസ് നുസൂറിനേയും എസ് എം ബാലുവിനേയും സസ്പെൻഡ് ചെയ്തിരുന്നു. സംഘടനാ വിരുദ്ധ പ്രവർത്തനത്തിനാണ് നടപടി. 

വാട്ട്സ്ആപ് ചാറ്റ് ചോർച്ചക്ക് പിന്നാലെ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനെതിരെ ഇരുവരും ദേശീയ നേതൃത്വത്തിന് കത്തയച്ചിരുന്നു. അതേസമയം സസ്പെൻഷൻ നടപടി ചാറ്റ് ചോർച്ചയിൽ ആണോ എന്ന് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.ഇരുവരും നേരത്തെ മുതൽ സംഘടന വിരുദ്ധ പ്രവർത്തനം നടത്തുന്നു എന്ന് നേതൃത്വം പറയുന്നു. കൂടുതൽ വിവരങ്ങൾ പിന്നാലെ പറയുമെന്നും യൂത്ത് കോൺഗ്രസ് നേതൃത്വം പറയുന്നു

യൂത്ത് കോൺഗ്രസിൽ ഷാഫി പറമ്പിൽ വിരുദ്ധ ചേരിയിലാണ് എൻ എസ് നുസൂറും എസ് എം ബാലുവും . യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിരത്തിലുയർന്ന പീഡന പരാതി അടക്കം പുറത്തായതിൽ നേതൃത്വത്തിന് കടുത്ത അമർഷം ഉണ്ടായിരുന്നു

കഴിഞ്ഞ ദിവസമാണ് എൻ എസ് നുസൂറും എസ് എം ബാലുവും ഉൾപ്പെടെ 12 സംസ്ഥാന നേതാക്കൾ ഷാഫി പറമ്പിലിനെതിരെ ദേശീയ അധ്യക്ഷന് കത്ത് നൽകിയത്.ഔദ്യോഗിക ഗ്രൂപ്പിൽ നിന്ന് നിരന്തരമായി ചാറ്റുകൾ ചോരുകയാണെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ഇക്കാര്യം പലവട്ടം ബോധ്യപ്പെട്ടിട്ടും സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ നടപടിയെടുക്കുന്നില്ലെന്നായിരുന്നു ദേശീയ അധ്യക്ഷന് നൽകിയ കത്തിലെ പ്രധാന ആരോപണം 4 വൈസ് പ്രസിഡൻറുരും 4 ജനറൽ സെക്രട്ടറിമാരും 4 സെക്രെട്ടറിമാരും കത്തിൽ ഒപ്പിട്ടിരുന്നു. ചാറ്റ് ചോർച്ച നേരത്തെ ഉണ്ടായിട്ടും നടപടി എടുത്തില്ലെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട് 

എൻ എസ് നുസൂറിനും എസ് എം ബാലുവിനും ഒപ്പം വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളി,എസ് ജെ പ്രേംരാജ് , ജനറൽ സെക്രട്ടറിമാരായ എം പി പ്രവീൺ,കെ എ ആബിദ് അലി,കെ എസ് അരുൺ,വി പി ദുൽഖിഫിൽ, സെക്രട്ടറിമാരായ മഞ്ജുക്കുട്ടൻ,അനീഷ് കാട്ടാക്കട,പാളയം ശരത്,മഹേഷ് ചന്ദ്രൻ എന്നിവരാണ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസന് കത്തയച്ചത്. ദേശീയ നേതൃത്വം നിയോഗിച്ച പ്രത്യേക സമിതിക്കുപോസും അച്ചടക്കം ലംഘനം നടത്തിയ ആളെ കണ്ടെത്താനായില്ലെന്നും കത്തിൽ പറയുന്നുണ്ട് . ദേശീയ നേതൃത്വത്തിന്‍റെ നിലപാട് അറിഞ്ഞശേഷം ഓദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പ് ചോർന്നതിനെക്കുറിച്ച് പൊലീസ് കേസ് അടക്കം നൽകുന്നതും ഇവർ ആലോചിച്ചിരുന്നു. എന്നാൽ ഈ കത്ത് അയച്ചതിന് പിന്നാലെയാണ് എൻ എസ് നുസൂറിനേയും എസ് എം ബാലുവിനേയും മാത്രം ദേശീയ നേതൃത്വം സസ്പെൻഡ് ചെയ്തത്.