സായി ശങ്കറിന്റെ രഹസ്യമൊഴിയെടുക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് ക്രൈം ബ്രാഞ്ച് എസ്പി
കൊച്ചി: നടൻ ദിലീപ് ഉൾപ്പെട്ട (Dileep)വധഗൂഢാലോചന കേസിലെ പ്രതി സൈബർ ഹാക്കർ (Cyber Hacker) സായ് ശങ്കർ (Sai sankhar)പിടിയിലായത് പുട്ടപർത്തിയിൽ നിന്നെന്ന് പൊലീസ്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് നിലവിൽ ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ദിലീപിന്റെയും സുഹൃത്തുക്കളുടേയും മൊബൈൽ ഫോണിലെ ഡാറ്റാ ഡിലീറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് സായി ശങ്കറിന്റെ രഹസ്യമൊഴിയെടുക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് ക്രൈം ബ്രാഞ്ച് എസ്പി അറിയിച്ചു.
ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചന കേസിലെ തെളിവ് നശിപ്പിച്ചതിന് ഇന്നാണ് പ്രതി സൈബർ ഹാക്കർ സായ് ശങ്കറിനെ അറസ്റ്റ് ചെയ്തത്. 201, 204 വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ. എല്ലാകാര്യങ്ങളും വെളിപ്പെടുത്താമെന്ന് സായ് ക്രൈംബ്രാഞ്ചിനെ അറിയിച്ചതായാണ് വിവരം. എന്നാൽ പിടികൂടിയതല്ലെന്നു അന്വേഷണ സംഘത്തിന് മുന്നിൽ താൻ കീഴടങ്ങിയതാണെന്നുമാണ് സായി ശങ്കർ ഏഷ്യാനെറ് ന്യൂസിനോട് പറഞ്ഞത്.
Dileep Case : ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചന; ഹാക്കർ അറസ്റ്റിൽ, എല്ലാം പറയാമെന്ന് സായ് ശങ്കർ
ദിലീപിന്റെ മൊബൈൽ ഫോണിലെ നിർണായക തെളിവുകൾ നശിപ്പിച്ചത് ഹാക്കർ സായി ശങ്കർ ആണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെ പൊലീസ് പീഡനം ആരോപിച്ച് ഇയാൾ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ അന്വേഷണവുമായി സഹകരിക്കാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. എന്നാൽ ചോദ്യം ചെയ്യലുമായി സായി ശങ്കർ സഹകരിച്ചില്ല. തുടർന്നാണ് സായി ശങ്കറിനെ ഏഴാം പ്രതിയാക്കി അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇതിന് പിന്നാലെ തനിക്കെതിരെ ഉദ്യോഗസ്ഥർ കള്ളകേസുകളെടുക്കുന്നെന്ന് ആരോപിച്ചും ഇയാൾ രംഗത്തെത്തിയിരുന്നു.
