Asianet News MalayalamAsianet News Malayalam

ലൈംഗിക പീഡന പരാതി; നടിക്കെതിരെ ചെങ്കൊടിയുമായി മുകേഷിന്‍റെ പോസ്റ്റ്, പിന്നാലെ എഡിറ്റ് ചെയ്ത് ഫോട്ടോ മാറ്റി

പാർട്ടി പതാക പിടിച്ചു നിൽക്കുന്ന ചിത്രത്തോടെയായിരുന്നു പോസ്റ്റ്. എന്നാൽ വൈകാതെ ഈ ചിത്രം നീക്കി സ്വന്തം ഫോട്ടോ വെച്ച് പോസ്റ്റ് എഡിറ്റ് ചെയ്യുകയായിരുന്നു.

actor mukesh facebook post over actress minu muneer sexual harassment allegations
Author
First Published Aug 27, 2024, 8:41 PM IST | Last Updated Aug 27, 2024, 8:41 PM IST

കൊല്ലം: തനിക്കിതിരെ നടി മീനു  മുനീർ ഉന്നയിച്ച ലൈംഗിക പീഡന ആരോപണത്തിൽ മറുപടി പറഞ്ഞുകൊണ്ട് ഫെയ്സ്ബുക്ക് കുറിപ്പിലിട്ട ചിത്രം മാറ്റി നടനും കൊല്ലം എംഎൽഎയുമായ മുകേഷ്. ആരോപണങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ട് ആദ്യമിട്ട പോസ്റ്റിൽ പാർട്ടി പതാക പിടിച്ചു നിൽക്കുന്ന ചിത്രമാണ് ചേർത്തിരുന്നത്. എന്നാൽ നടിക്കെതരായ പോസ്റ്റിലെ ചെങ്കൊടി നീക്കി മുകേഷ്.  താരത്തിന്റെ ഫോട്ടോ മാത്രം ഉൾപ്പെടുത്തിയാണ് പുതിയ പോസ്റ്റ്.  ലൈംഗിക പീഡന പരാതിയിൽ ചെങ്കൊടിയേന്തി യുള്ള ഫോട്ടോ വെച്ചു മറുപടി ഇട്ടതിന് വലിയ വിമർശനമുയർന്നിരുന്നു. ഇതിന് പിന്നാലെ എഡിറ്റ് ചെയ്ത് ചിത്രം മാറ്റിയത്.

തനിക്കെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ച നടി മിനു മുനീറിനെതിരെ ആരോപണ വിധേയനായ നടനും എംഎല്‍എയുമായ മുകേഷ് രംഗത്ത് വന്നിരുന്നു. ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്നും ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നുവെന്നും നടൻ മുകേഷ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഈ വാർത്താ കുറിപ്പാണ് മുകേഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പാർട്ടി പതാക പിടിച്ചു നിൽക്കുന്ന ചിത്രത്തോടെയായിരുന്നു പോസ്റ്റ്. എന്നാൽ വൈകാതെ ഈ ചിത്രം നീക്കി സ്വന്തം ഫോട്ടോ വെച്ച് പോസ്റ്റ് എഡിറ്റ് ചെയ്യുകയായിരുന്നു. പാർട്ടിയെ നാണം കെടുത്താതെ എംഎൽഎ പദവി ഒഴിയണമെന്നടക്കം നിരവധി കമന്‍റുകൾ പോസ്റ്റിൽ കമന്‍റ് വന്നിരുന്നു.

മിനു മുനീര്‍ ബ്ലാക്ക് മെയില്‍ ചെയ്തുവെന്നും ഒരു ലക്ഷണമെങ്കിലും തരണമെന്ന്  ആവശ്യപ്പെട്ടുവെന്നുമാണ് മുകേഷ് പറയുന്നത്. തുക ആവശ്യപ്പെട്ട് വാട്ട്സ്ആപ്പില്‍ സന്ദേശം അയച്ചുവെന്നും മുകേഷ് വാർത്താ കുറിപ്പിൽ പറയുന്നു. 2009ൽ സിനിമയിൽ അവസരം തേടുന്നയാൾ എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരു സ്ത്രീ എന്നെ ഫോണിൽ ബന്ധപ്പെട്ടു വ്യക്തിപരമായ കൂടിക്കാഴ്ചയ്ക്കായി ഫോട്ടോ ആൽബവുമായി എന്‍റെ വീട്ടിൽ വന്ന അവർ മിനു കൂര്യൻ എന്ന് പരിചയപ്പെടുത്തി.  അവസരങ്ങൾക്കായി സഹായിക്കണമെന്ന് അവർ പറഞ്ഞപ്പോൾ സാധാരണ പറയാറുള്ളത് പോലെ ശ്രമിക്കാം എന്ന് പ്രതികരിച്ചു. പിന്നീട് കൂടിക്കാഴ്ചയിലെ എന്‍റെ മാന്യമായ പെരുമാറ്റത്തെ പ്രകടിപ്പിച്ചുകൊണ്ട് അവർ സന്ദേശം അയക്കുകയുണ്ടായി- മുകേഷ് പറയുന്നു.

എന്നാൽ ആരോപണം ഉന്നയിച്ച നടി മിനു മുനീര്‍ മുകേഷ് എംഎല്‍എയുടെ വിശദീകരണം തള്ളി . ആരോപണത്തിന് പിന്നില്‍ ബ്ലാക്ക് മെയിലിങാണെന്ന മുകേഷിന്‍റെ ആരോപണം നിഷേധിച്ച മിനു മുനീര്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി. മുകേഷ് പറയുന്നത് പച്ചക്കള്ളമാണ്. സിനിമയില്‍ അവസരങ്ങള്‍ നല്‍കണമെന്ന് പറഞ്ഞ് മുകേഷിനെ സമീപിച്ചിട്ടില്ല. അവസരം നല്‍കാൻ മുകേഷ് സംവിധായകൻ ഒന്നും അല്ലലോയെന്നും മിനു മുനീര്‍ ചോദിച്ചു.

Read More :  'അമ്മ'യെ തകർത്ത ദിനം, മോഹൻലാലും മമ്മൂട്ടിയും മാറി നിന്നാൽ അമ്മയെ നയിക്കാൻ ആർക്കും കഴിയില്ല: ഗണേഷ് കുമാർ

Latest Videos
Follow Us:
Download App:
  • android
  • ios