Asianet News MalayalamAsianet News Malayalam

ബലാത്സംഗ കേസ്; സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

ഹർജി ഈ മാസം 13  ന് പരിഗണിക്കാനായി മാറ്റി. അന്നേ ദിവസം മറുപടി നൽകാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Actor Siddique sexual abuse case High Court seek government opinion on Siddique's anticipatory bail
Author
First Published Sep 3, 2024, 6:01 PM IST | Last Updated Sep 3, 2024, 6:40 PM IST

കൊച്ചി: ബലാത്സംഗ കേസില്‍ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി. ഹൈക്കോടതിയുടേതാണ് നടപടി. ഹർജി ഈ മാസം 13  ന് പരിഗണിക്കാനായി മാറ്റി. അന്നേ ദിവസം മറുപടി നൽകാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

യുവ നടിയുടെ ആരോപണം അടിസ്ഥാനരഹിതമെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നത്. 5 വർഷം മുൻപ് സോഷ്യൽ മീഡിയയിൽ ഉന്നയിച്ച ആരോപണമാണ് വീണ്ടും ഉന്നയിക്കുന്നത്. അന്ന് ബലാത്സംഗം ചെയ്തെന്ന് പറഞ്ഞിരുന്നില്ല. ബലാത്സംഗ പരാതി ഇപ്പോൾ മാത്രമാണ് ഉന്നയിക്കുന്നത്. പരാതി തന്നെ അപമാനിക്കാനാണെന്നും സിദ്ദിഖ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യപേക്ഷയില്‍ വാദിക്കുന്നു. ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് സിദ്ദിഖിന്‍റെ ആവശ്യം.

അതേസമയം, ബലാ‌ത്സംഗ കേസിൽ പ്രതിയായ നടൻ മുകേഷിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മറ്റന്നാളത്തേക്ക് മാറ്റി. എറണാകുളം മുനിസിപ്പൽ സെഷൻസ് കോടതിയിലാണ് വാദം പൂ‌‌ർത്തിയായത്. മുകേഷിനൊപ്പം മണിയൻപിളള രാജു, അഡ്വ. ചന്ദ്രശേഖർ എന്നിവരുടേയും മുൻകൂർ ജാമ്യാപേക്ഷകളിൽ അന്നേ ദിവസം ഉത്തരവുണ്ടാകും. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മൂവർക്കുെമെതിരെ കേസെടുത്തത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios