എംബി രാജേഷിനും ഇദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരൻ നിതിൽ കണിച്ചേരിക്കെതിരെയുമായിരുന്നു പരാമർശം

പാലക്കാട്: കേരള നിയമസഭാ സ്പീക്കർ എംബി രാജേഷിന്റെ പരാതിയിൽ അഡ്വ ജയശങ്കറിനെതിരെ കേസെടുത്തു. ഒറ്റപ്പാലം ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് കേസെടുത്തത്. വാളയാർ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട പരാമർശത്തിനെതിരെയായിരുന്നു പരാതി. എംബി രാജേഷിനും ഇദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരൻ നിതിൽ കണിച്ചേരിക്കെതിരെയുമായിരുന്നു പരാമർശം. ന്യൂസ് അവർ ചർച്ചയിൽ ജയശങ്കർ അപകീർത്തികരമായ പരാമർശം നടത്തിയതെന്നാണ് പരാതി. നവംബർ 20ന് നേരിട്ട് ഹാജരാകാൻ അഡ്വ ജയശങ്കറിനോട് കോടതി ആവശ്യപ്പെട്ടു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona