ആലപ്പുഴ: മാവേലിക്കര എസ്എൻഡിപി യൂണിയനിലെ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ഒന്നാം പ്രതി സുഭാഷ് വാസുവും മറ്റു പ്രതികളായ സുരേഷ് ബാബു, ഷാജി എം പണിക്കർ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ ജില്ലാ കോടതി തള്ളി. 

അന്വേഷണം ഏറ്റെടുത്ത ശേഷം പ്രതികളുടെ വീടുകളിൽ പരിശോധന നടത്തി ക്രൈംബ്രാഞ്ച്  രേഖകൾ പിടിച്ചെടുത്തിരുന്നു. സുഭാഷ് വാസുവും  മറ്റുപ്രതികളും ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. ക്രൈംബ്രാഞ്ച് സംഘം അറസ്റ്റിലേക്ക് കടക്കുമെന്ന് കണ്ടാണ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്

എസ്എൻഡിപിയിൽ വെള്ളാപ്പള്ളിയുടെ വിശ്വസ്തനായിരുന്ന സുഭാഷ് വാസു ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിയായിരുന്നു. പിന്നീട് വെള്ളാപ്പള്ളിക്കെതിരെ തന്നെ ഗുരുതരമായ ആരോപണങ്ങളുമായി അദ്ദേഹം രംഗത്ത് വരികയായിരുന്നു. ടിപി സെൻകുമാറിനെ കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും യഥാർത്ഥ ബിഡിജെഎസ് താനാണെന്നും നേരത്തെ സുഭാഷ് വാസു പ്രഖ്യാപിച്ചിരുന്നു.