Asianet News MalayalamAsianet News Malayalam

Kuthiran: കുതിരാനിലെ ​ഗതാ​ഗത കുരുക്ക് ;ചരക്ക് വാഹനങ്ങൾ നിയന്ത്രിക്കാൻ ആലോചന

രണ്ടാം തുരങ്കത്തിലേക്കുള്ള റോഡ് നിർമ്മിക്കാൻ പാലക്കാട് ഭാഗത്തേക്ക് വാഹനങ്ങൾ പോകുന്ന റോഡ് പൊളിച്ചു നീക്കേണ്ടതുണ്ട്. ഇതിനായാണ് ഒരു തുരങ്കത്തിലൂടെ തന്നെ രണ്ട് ഭാഗത്തേക്കും വാഹനങ്ങൾ കടത്തി വിടുന്നത്

advice to control freight vhicles in kuthiran to avoid the traffic block
Author
Thrissur, First Published Nov 28, 2021, 6:36 AM IST

തൃശൂർ: കുതിരാനിലെ (kuthiran) ഗതാഗതക്കുരുക്ക് (traffic block) പരിഹരിക്കാൻ ചരക്ക് വാഹനങ്ങൾ നിയന്ത്രിക്കാൻ ആലോചന. ഇക്കാര്യത്തിൽ തൃശ്ശൂർ, പാലക്കാട് , എറണാകുളം കളക്ടർമാർ യോഗം ചേർന്ന് ഉടൻ തീരുമാനമെടുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു(k rajan). രണ്ടാം തുരങ്കം അടുത്ത വർഷമാദ്യം തുറക്കുമെന്നും മന്ത്രി പറഞ്ഞു 

രണ്ടാം തുരങ്കത്തിലേക്കുള്ള റോഡ് നിർമ്മിക്കാൻ പാലക്കാട് ഭാഗത്തേക്ക് വാഹനങ്ങൾ പോകുന്ന റോഡ് പൊളിച്ചു നീക്കേണ്ടതുണ്ട്. ഇതിനായാണ് ഒരു തുരങ്കത്തിലൂടെ തന്നെ രണ്ട് ഭാഗത്തേക്കും വാഹനങ്ങൾ കടത്തി വിടുന്നത്. ഇതിന്റെ ട്രയൽ റൺ നടപ്പാക്കിയ മൂന്ന് ദിവസങ്ങളിലും മണിക്കൂറുകൾ നീണ്ട കുരുക്കാണ് കുതിരാനിൽ. കഴിഞ്ഞ ദിവസം താണിപ്പാടം വരെ നാല് കിലോമീറ്ററോളം ദൂരം വാഹനങ്ങൾ കുടുങ്ങിക്കിടന്നു. വൈകീട്ട് നാല് മണി മുതൽ 8 മണി വരെ ചരക്ക് വാഹനങ്ങൾ നിയന്ത്രിക്കാനാണ് ആലോചന

ഭാരമേറിയ വാഹനങ്ങൾ വഴുക്കുംപാറയിൽ നിന്ന് കയറ്റം കയറി തുരങ്കമെടുക്കാൻ എടുക്കുന്ന സമയം കൊണ്ടാണ് കുരുക്ക് രൂക്ഷമാകുന്നത്.മൂന്ന് വഴിയിലൂടെ വരുന്ന വാഹനങ്ങൾ ഒറ്റ വരിയിലേക്ക് വരുമ്പോഴാണ് പ്രശ്നം. പ്രത്യേക പൊലീസ് കൺട്രോൾ റൂമിന്റെ നേതൃത്ത്വത്തിലാണ് ഇപ്പോൾ ഗതാഗത നിയന്ത്രണമെങ്കിലും ഇത് ഫലപ്രദമല്ല

Follow Us:
Download App:
  • android
  • ios