സംഭവത്തിൽ പൊലീസ് അന്വേഷണത്തിലെ വീഴ്ച ചൂണ്ടികാട്ടി ഒളിമ്പ്യൻ മയൂഖ ജോണി രംഗത്ത് വന്നിരുന്നു. ചാലക്കുടി സ്വദേശി ജോൺസൻ എന്നയാൾക്കെതിരെയാണ് പീഡന പരാതി.

കൊച്ചി: മുരിങ്ങൂർ പീഡനകേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് ആവശ്യപ്പെട്ട് അഡ്വക്കറ്റ് ജനറൽ തൃശ്ശൂർ ജില്ലാ പൊലീസ് മേധാവിയ്ക്ക് കത്തയച്ചു. പീഡനത്തിനിരയായ യുവതിയുടെ പരാതിയിൽ അന്വേഷണ പുരോഗതി അറിയിക്കാൻ കോടതി കഴിഞ്ഞ മാസം നിർദേശിച്ചിരുന്നു. കേസ് കോടതിയുടെ പരിഗണിനയിൽ വരുന്ന സാഹചര്യത്തിലാണ് അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തിൽ പൊലീസ് അന്വേഷണത്തിലെ വീഴ്ച ചൂണ്ടികാട്ടി ഒളിമ്പ്യൻ മയൂഖ ജോണി രംഗത്ത് വന്നിരുന്നു. ചാലക്കുടി സ്വദേശി ജോൺസൻ എന്നയാൾക്കെതിരെയാണ് പീഡന പരാതി. കേസിൽ പോലീസ് കഴിഞ്ഞ മാർച്ചിൽ എഫ്ഐആർ ഇടുകയും ഇരയുടെ വൈദ്യ പരിശോധന പൂർത്തിയാക്കുകയും ചെയ്തിട്ടും അറസ്റ്റ് ഉണ്ടായില്ലെന്നാണ് ഹൈക്കോടതിയിൽ വന്ന ഹർജിയിൽ പറയുന്നത്.