പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ഭീഷണിയാകുന്ന ആഫ്രിക്കന്‍ ഒച്ചുകളുടെ സാനിധ്യം സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പഞ്ചായത്ത് അധികൃതര്‍ രംഗത്തെത്തി

കോഴിക്കോട്: പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ഭീഷണിയാകുന്ന ആഫ്രിക്കന്‍ ഒച്ചുകളുടെ സാനിധ്യം സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പഞ്ചായത്ത് അധികൃതര്‍ രംഗത്തെത്തി. കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തിലാണ് ആഫ്രിക്കന്‍ ഒച്ചുകള്‍ വ്യാപകമായിരിക്കുന്നത്. തിരുവമ്പാടി അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും ഒച്ചുകളുടെ സാനിധ്യമുണ്ട്. ഒരാഴ്ച മുന്‍പാണ് ടൗണിലെ വിവിധ ഭാഗങ്ങളില്‍ ഒച്ചുകളെ കണ്ടുതുടങ്ങിയത്. കെഎസ്ഇബി ഓഫീസിന് പുറകുവശത്തും കെഎസ്ആര്‍ടിസി ഗാരേജിന് സമീപത്തെ പറമ്പിലുമാണ് ഇവ കൂടുതലായുള്ളത്. മനുഷ്യന്റെ ആരോഗ്യത്തിനും കാര്‍ഷിക വിളകള്‍ക്കും ആഫ്രിക്കന്‍ ഒച്ചുകള്‍ ഭീഷണിയായ സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെയും കൃഷി ഓഫീസറെയും ഉള്‍പ്പെടുത്തി അടിയന്തര യോഗം ചേര്‍ന്ന് കര്‍മപദ്ധതി തയ്യാറാക്കുകയായിരുന്നു. ജനപ്രതിനിധികള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, വ്യാപാരികള്‍, വിവിധ ക്ലബ്ബ് പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവരുടെ സഹകരണത്തോടെ ഒച്ചുകളെ ശേഖരിച്ച് നശിപ്പിക്കുകയാണ് ചെയ്യുന്നത്. പഞ്ചായത്തിലെ മറ്റ് വാര്‍ഡുകളിലും ഒച്ചിന്റെ സാനിധ്യം കണ്ടെത്തിയതിനാല്‍ വരും ദിവസങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിതിന്‍ പല്ലാട്ട് അറിയിച്ചു.

YouTube video player