Asianet News MalayalamAsianet News Malayalam

അപകടക്കെണിയായി വട്ടപ്പാറ വളവ്; ആഴ്ചകൾക്കിടെ നാലാമത്തെ അപകടം

ദേശീയപാതയിൽ മലപ്പുറം വളാ‍ഞ്ചേരി വട്ടപ്പാറ വളവിൽ വീണ്ടും അപകടം. അപകടത്തിൽ ലോറി ഡ്രൈവര്‍ക്ക് പരിക്ക്. ആഴ്ചകൾക്കിടയിൽ നാലാമത്തെ അപകടം

again accident in vattapara bend
Author
Malappuram, First Published Oct 25, 2019, 12:18 PM IST

മലപ്പുറം: ദേശീയപാതയിൽ മലപ്പുറം വളാ‍ഞ്ചേരി വട്ടപ്പാറ വളവിൽ വീണ്ടും അപകടം. അപകടത്തിൽ പരിക്കേറ്റ ലോറി ‍ഡ്രൈവറെ ആശുപത്രിയിലെത്തിച്ചു. ആഴ്ചകൾക്കിടയിൽ നാലാമത്തെ അപകടമാണ് ഇവിടെ നടന്നത്. സ്ഥിരം അപകട മേഖലയായ സ്ഥലത്ത് പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സജീവമായ ഇടപെടലുകൾ ഒരു ഘട്ടത്തിൽ ഉണ്ടായിരുന്നെങ്കിലും വീണ്ടും അപകടങ്ങൾ തുടര്‍ക്കഥയാകുന്ന കാഴ്ചയാണ് ഉണ്ടാകുന്നത്.

കഴിഞ്ഞ മാസം 21-നും ഈ മാസം രണ്ടിനും ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് ഇവിടെ അപകടമുണ്ടായിരുന്നു.  ഈ മാസം ഒമ്പതിനും വട്ടപ്പാറ വളവില്‍ കണ്ടെയ്നർ ലോറി മറിഞ്ഞ് അപകടമുണ്ടായി. ദില്ലിയിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് മറിഞ്ഞത്.  കഴിഞ്ഞ വർഷം സ്പിരിറ്റ് ലോറി മറിഞ്ഞ് വൻ അപകടവും വട്ടപ്പാറയിൽ നടന്നു. തുടർച്ചയായുണ്ടാകുന്ന അപകടങ്ങളിൽ നിരവധി ജീവനുകൾ ആണ് പൊലിഞ്ഞത്.

വളവിന്റെ ഘടനയിലെ പ്രത്യേകത മൂലം ആണ് അപകടങ്ങൾ ഇവിടെ നിത്യസംഭവമാകുന്നത്. മിക്കപ്പോഴും അന്യസംസ്ഥാനങ്ങളിൽ നിന്നു വരുന്ന വലിയ ചരക്കുലോറികളാണ് അപകടത്തിൽ പെടാറ്. കൊടുംവളവും ഇറക്കവും ചേരുന്ന ഇവിടെ ‍‍ഡ്രൈവർമാരുടെ പരിചയക്കുറവും ആണ് ദുരന്തത്തിന് വഴി വയ്ക്കുന്നത്. പ്രശ്നം പരിഹരിക്കാൻ ശ്രമങ്ങൾ ഉണ്ടായെങ്കിലും ശാശ്വത പരിഹാരം കാണാൻ ഇത് വരെ അധികൃതര്‍ക്ക് ആയിട്ടില്ല. തുട‍ർച്ചയായ അപകടങ്ങളിൽ പൊറുതി മുട്ടി ഈ മേഖലയിലെ ചില വീട്ടുകാർ താമസമൊഴിഞ്ഞു പോയതുൾപ്പെടെ മുമ്പ് വാർത്തയായിരുന്നു.
 

 

 

 

Follow Us:
Download App:
  • android
  • ios