കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
കോഴിക്കോട്: തൃശൂരിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് വീണ്ടും ഫ്ലെക്സ് ബോർഡ് ഉയർന്നു. പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാൻ ആണെന്നാണ് ബോർഡിലെ വരികൾ. കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
കെ മുരളീധരനെ പിന്തുണച്ച് നേരത്തെയും കോഴിക്കോട് നഗരത്തിന് പുറമെ തിരുവനന്തപുരത്തും കൊല്ലത്തും പാലക്കാടും ഫ്ലക്സ് ബോര്‍ഡുകളും പോസ്റ്ററുകളും ഉയർന്നിരുന്നു. 'നയിക്കാൻ മുരളിയേട്ടൻ വരട്ടെ' എന്നായിരുന്നു പാലക്കാട് പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ മുരളീധരൻ മത്സരിക്കണം എന്നാണ് പോസ്റ്ററില്‍ ആവശ്യപ്പെടുന്നത്. നഗരത്തിന് വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരുന്നത്.
Also Read: ആലപ്പുഴയിൽ സ്‌കൂള്‍ ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി തലനാരിഴയ്ക്ക്, കുട്ടികള്‍ സുരക്ഷിതര്‍
കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് അഭിവാദ്യങ്ങൾ അര്‍പ്പിച്ച് കൊണ്ടാണ് കൊല്ലം ചിന്നക്കടയില്‍ ഫ്ലക്സ് ബോർഡുകൾ ഉയര്‍ന്നത്. കൊല്ലത്തെ കോൺഗ്രസുകാർ എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'പ്രിയപ്പെട്ട കെ എം നിങ്ങള്‍ ഞങ്ങളുടെ ഹൃദയമാണ് ധീരനായ പോരാളിക്ക് അഭിവാദ്യങ്ങള്‍ എന്നാണ്' എന്നാണ് ഫ്ലക്സില്‍ എഴുതിയിരിക്കുന്നത്. 'നയിക്കാൻ നായകൻ വരട്ടെ' എന്നാണ് തിരുവനന്തപുരത്തെ പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. വർഗീയതക്ക് എതിരായ പോരാട്ടത്തിൻ്റെ പ്രതീകമാണ് മുരളി എന്നും പോസ്റ്റർ പറയുന്നു.
