തലശേരി കൂരാറ സ്വദേശി മുഹമ്മദ് ഷാഹിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഗ്രൈന്റർ മോട്ടറിനുള്ളിൽ ഒളിപ്പിച്ച കടത്തുകയായിരുന്നു സ്വർണം.

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട.19 ലക്ഷം രൂപയുടെ 394 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. തലശേരി കൂരാറ സ്വദേശി മുഹമ്മദ് ഷാഹിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഗ്രൈന്റർ മോട്ടറിനുള്ളിൽ ഒളിപ്പിച്ച കടത്തുകയായിരുന്ന സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വർണം കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്നത്.