Asianet News MalayalamAsianet News Malayalam

മറ്റപ്പള്ളിയിൽ വീണ്ടും കുന്നിടിക്കുന്നു; സ്ഥലത്ത് വൻ പൊലീസ് സന്നാഹം, പ്രതിഷേധമുണ്ടായാൽ നേരിടുമെന്ന് തഹസിൽദാർ

മണ്ണുമായി കുന്നിറങ്ങുന്ന ലോറികൾ തടയുമെന്ന നിലപാടിലാണ് നാട്ടുകാർ. വൻ പൊലീസ് സംഘവും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

again soil mining in alappuzha nooranad with police protection nbu
Author
First Published Nov 13, 2023, 6:43 AM IST

ആലപ്പുഴ: ആലപ്പുഴ നൂറനാട്, ദേശീയപാത നിർമ്മാണത്തിനുള്ള മണ്ണെടുപ്പിനെ ചൊല്ലി വലിയ തർക്കം നിലനിൽക്കുന്ന മറ്റപ്പള്ളിയിൽ വീണ്ടും കുന്നിടിച്ച് തുടങ്ങി. കൂറ്റൻ ടിപ്പറുകളിൽ മണ്ണ് കയറ്റുകയാണ്. മണ്ണുമായി കുന്നിറങ്ങുന്ന ലോറികൾ തടയുമെന്ന നിലപാടിലാണ് നാട്ടുകാർ. വൻ പൊലീസ് സംഘവും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയഴ്ചയിലെ സംഘർഷത്തെ തുടർന്നാണ് കുന്നിടിക്കുന്നത് നിർത്തി വച്ചിരുന്നത്.

തഹസിൽദാർ അടക്കം ഉദ്യോഗസ്ഥ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. മണ്ണെടുപ്പ് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് പാലിച്ചേ മതിയാകൂ എന്ന് കാർത്തികപ്പള്ളി തഹസിൽദാർ സജീവ്കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിഷേധമുണ്ടായാൽ നേരിടാനുള്ള എല്ലാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ടെന്നും നാട്ടുകാർ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും തഹസിൽദാർ വ്യക്തമാക്കി.

Also Read: നൂറനാട്ടെ മണ്ണെടുപ്പ്; ആലപ്പുഴയില്‍ ഇല്ലാതാവുക രണ്ട് മലനിരകള്‍, പാലമേലില്‍ മാത്രം 120 ഏക്കറിലെ കുന്നിടിക്കും

പാലമേല്‍ പഞ്ചായത്തില്‍ നാല് കുന്നുകളാണ് തുരക്കുന്നത്. മറ്റപ്പള്ളിക്ക് പുറമേ ഞവരക്കുന്ന്, പുലിക്കുന്ന്, മഞ്ചുകോട് എന്നിവിടങ്ങളിലാണ് കുന്നുകളാണ് തുരക്കുന്നത്. മറ്റപ്പള്ളി കുന്നാണ് ആദ്യമായി തുരക്കുന്നത്. ഒരു ഹെക്ടര്‍ തുരന്നാല്‍  95,700 മെട്രിക് ടണ്‍ മണ്ണാണ് കിട്ടുന്നത്. ഇത്തരത്തില്‍ 14 ഹെക്ടറിലെ ഭൂമി ഉടമകളുമായി കരാറുകാർ ധാരണയില്‍ എത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios