Asianet News MalayalamAsianet News Malayalam

വിഴിഞ്ഞം പുനരധിവാസം:'സര്‍ക്കാര്‍ 100 കോടി ചെലവിട്ടു,ബോട്ടുകള്‍ ഇന്‍ഷുര്‍ ചെയ്തു',അഹമ്മദ് ദേവര്‍കോവില്‍ സഭയില്‍

വിഴിഞ്ഞം മേഖലയിലെ ബോട്ടുകള്‍ എല്ലാം ഇന്‍ഷുര്‍ ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ഭൂമി ഏറ്റെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 

Ahamed Devarkovil said that the government has spent 100 crores for the rehabilitation of Vizhinjam
Author
First Published Dec 9, 2022, 9:39 AM IST

തിരുവനന്തപുരം: വിഴിഞ്ഞം പുനരധിവാസത്തിന് സര്‍ക്കാര്‍ 100 കോടി ചെലവിട്ടതായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിഴിഞ്ഞം മേഖലയിലെ ബോട്ടുകള്‍ എല്ലാം ഇന്‍ഷുര്‍ ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ഭൂമി ഏറ്റെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം ജില്ലയിലെ മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ മത്സ്യബന്ധനവകുപ്പിന് ഭൂമി കൈമാറാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിൽ മുട്ടത്തറ വില്ലേജിൽ ക്ഷീരവികസന വകുപ്പിന്‍റെ കൈവശത്തിലുളള 17.43 ഏക്കർ ഭൂമിയിൽ നിന്നും 8 ഏക്കർ ഭൂമിയാണ് കൈമാറുക. 

ഭൂമിയുടെ ഉടമസ്ഥത റവന്യൂ വകുപ്പിൽ നിലനിർത്തിയാണ് മത്സ്യബന്ധന വകുപ്പിന് കൈമാറുക. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെയുള്ള സമരം അവസാനിപ്പിച്ചിരുന്നു. മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കണമെന്നതടക്കമുള്ള പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. 

Follow Us:
Download App:
  • android
  • ios