തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ പിസ്റ്റളിന് സമാനമായ എയര്‍ ഗണുകളുടെ വില്‍പ്പന വിലക്കി. കഴിഞ്ഞ ദിവസം ടയര്‍ കടയുമയ്ക്ക് നേരെ വെടിവെയ്പുണ്ടായതിനെ തുടര്‍ന്നാണ് തൃശൂര്‍ റേഞ്ച് ഡിഐജിയുടെ തീരുമാനം. സംഭവത്തില്‍ ഡിഐജി എല്ലാ എസ്എച്ച്ഒമാരുടെയും അടിയന്തിര യോഗം വിളിച്ചു.

തൃശൂരിലെ കൂര്‍ക്കഞ്ചേരിയിലാണ് ടയര്‍ കടയുടമയ്ക്ക് നേരെ വെടിവെപ്പുണ്ടായത്. എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് പിടികൂടി. പാലക്കാട് സ്വദേശിയായ മണികണ്ഠന് നേരെയാണ് വെടിവെപ്പുണ്ടായത്. ഇയാളുടെ കാലിലാണ് വെടിയേറ്റത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. പഞ്ചറായ ടയര്‍ ഒട്ടിച്ചുനല്‍കാത്തതിലുള്ള മുന്‍വൈരാഗ്യമാണ് ആക്രമണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.