നിലവിൽ വിമാനങ്ങൾ വൈകുന്നതും റദ്ദാക്കുന്നതും ആപ്പിലെ സാങ്കേതിക പ്രശ്നത്തെതുടര്‍ന്നാണെന്ന് ചര്‍ച്ചയില്‍ മാനേജ്മെന്‍റ് സമ്മതിച്ചു.ജീവനക്കാര്‍ സമരം അവസാനിപ്പിച്ചിട്ടും വിമാനം റദ്ദാക്കുന്നത് തുടരുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു
ദില്ലി: തൊഴില്‍ സമരവുമായി ബന്ധപ്പെട്ട് എയർ ഇന്ത്യ എക്സ് പ്രസ് ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച പൂർത്തിയായി. ശമ്പള വർധനവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്‍റ് തൊഴിലാളികള്‍ക്ക് ഉറപ്പ് ന ല്‍കി. ക്യാബിൻ ക്രൂവിന്റെ അടക്കം താമസം മെച്ചപ്പെട്ട് ഹോട്ടലുകളിലേക്ക് മാറ്റുമെന്നും ചര്‍ച്ചയില്‍ ഉറപ്പു നല്‍കി. കരാർ ജീവനക്കാരുടെ സേവന വേതനത്തിലും മാറ്റം വരുത്തുമെന്നും മാനേജ്മെന്‍റ് അറിയിച്ചു.
നിലവിൽ വിമാനങ്ങൾ വൈകുന്നതും റദ്ദാക്കുന്നതും ആപ്പിലെ സാങ്കേതിക പ്രശ്നത്തെതുടര്‍ന്നാണെന്ന് ചര്‍ച്ചയില്‍ മാനേജ്മെന്‍റ് സമ്മതിച്ചു. ജീവനക്കാര്‍ സമരം അവസാനിപ്പിച്ചിട്ടും വിമാനം റദ്ദാക്കുന്നത് തുടരുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. നേരത്തെ ജീവനക്കാരുടെ സമരത്തെതുടര്‍ന്ന് വിമാനം റദ്ദാക്കിയിരുന്നു. പിന്നീട് ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാമെന്ന മാനേജ്മെന്‍റിന്‍റെ ഉറപ്പില്‍ സമരം താല്‍ക്കാലികമായി ജീവനക്കാര്‍ അവസാനിപ്പിക്കുകയായിരുന്നു.
സംസ്ഥാനത്തെ നഴ്സിംഗ് പ്രവേശനം; പ്രതിസന്ധി പരിഹരിച്ചു, ഈ വര്‍ഷവും ഏകജാലകം വഴി പ്രവേശനം

