Asianet News MalayalamAsianet News Malayalam

എഞ്ചിൻ തകരാർ: എയർ ഇന്ത്യ വിമാനം വൈകി, കൊച്ചിയിൽ വിമാനത്തിനകത്ത് ചൂടിൽ വലഞ്ഞ് യാത്രക്കാർ

ഇന്ന് രാവിലെ 9.50 ന് കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് പറക്കേണ്ട വിമാനമായിരുന്നു ഇത്. 12 മണി കഴിഞ്ഞിട്ടും വിമാനം പുറപ്പെട്ടില്ല

Air India flight delayed to depart from COA passengers tired waiting inside
Author
First Published Jan 13, 2023, 12:22 PM IST

കൊച്ചി: കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യാ വിമാനം പുറപ്പെടാൻ വൈകി. നെടുമ്പാശ്ശേരിയിൽ നിന്ന് ദുബായിലേക്ക് പോകേണ്ട വിമാനമാണ് വൈകിയത്. എഞ്ചിൻ തകരാറാണ് വിമാനം വൈകാൻ കാരണമെന്നാണ് വിമാനക്കമ്പനി യാത്രക്കാരെ അറിയിച്ചത്. വിമാനത്തിനകത്ത് യാത്രക്കാരെ പ്രവേശിപ്പിച്ച ശേഷമായിരുന്നു ഇത്. വിമാനത്തിനകത്ത് ചൂടിൽ യാത്രക്കാർ വലഞ്ഞു. കൈക്കുഞ്ഞുങ്ങളുമായി വന്ന യാത്രക്കാർ കുഞ്ഞുങ്ങൾ കരഞ്ഞതോടെ കരച്ചിലടക്കാൻ പാടുപെട്ടു. വിമാനത്തിനകത്ത് നിന്നുള്ള ദൃശ്യങ്ങൾ പുറത്ത് വന്നു. 

ഇന്ന് രാവിലെ 9.50 ന് കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് പറക്കേണ്ട വിമാനമായിരുന്നു ഇത്. 12 മണി കഴിഞ്ഞിട്ടും വിമാനം പുറപ്പെട്ടില്ല. എയർ ഇന്ത്യയുടെ എഐ 133 വിമാനമാണ് വൈകിയത്. യാത്രക്കാർ വിമാനത്തിൽ തുടർന്നു. തകരാർ പരിഹരിച്ചെന്നും വിമാനം ഉടൻ പുറപ്പെടുമെന്നുമാണ് എയർ ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം.

Follow Us:
Download App:
  • android
  • ios