തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തിന് പിന്നാലെ എസ്എഫ്ഐക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ്. എസ്എഫ്ഐക്കും ആഭ്യന്തര വകുപ്പിനും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് എഐഎസ്എഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. പൊലീസ് ബാരിക്കേഡ് നിരത്തി പ്രവര്‍ത്തകരെ തടഞ്ഞതോടെ സംഘര്‍ഷമായി. 

സംഘര്‍ഷം നിയന്ത്രിക്കാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരിൽ ചിലര്‍ക്ക് സംഘര്‍ഷത്തിനിടെ പരിക്കേറ്റിട്ടുണ്ട്. കനത്ത സുരക്ഷാ സംവിധാനമാണ് സെക്രട്ടേറിയറ്റ് പരിസരത്ത് പൊലീസ് ഒരുക്കിയിരുന്നത്. അക്രമം ഒരു കാരണവശാലും  ഇനി വച്ചു പൊറുപ്പിക്കില്ലെന്ന് എസ്എഫ്ഐക്ക് മുന്നറിയിപ്പ് നൽകിയ പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റി കോളേജിൽ എഐഎസ്എഫിന്‍റെ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചതായും അറിയിച്ചു. എസ്എഫ്ഐക്കെതിരെ പരസ്യമായ രംഗത്തെത്തിയ വിദ്യാര്‍ത്ഥികളെ കൂടി ഉൾപ്പെടുത്തിയാണ് യൂണിറ്റെന്നും എഐഎസ്എഫ് നേതാക്കൾ പറയുന്നു.  

read also: മദ്യം, മയക്കുമരുന്ന്, ക്രിമിനൽ കേസ് പ്രതികളെ ഒളിപ്പിക്കൽ: എസ്എഫ്ഐക്കെതിരെ ഗുരുതര ആരോപണവുമായി നിഖില