Asianet News MalayalamAsianet News Malayalam

എസ്എഫ്ഐ നേതാക്കൾ ബലാത്സംഗഭീഷണി മുഴക്കിയെന്ന പരാതി; ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും

എം ജി സർവകാലശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി.

aisf women leaders complaint against sfi leaders  dysp rank officer will inquire
Author
Kottayam, First Published Oct 23, 2021, 8:53 AM IST

കോട്ടയം: എം ജി സർവ്വകലാശാലയില്‍ (MG University) എഐഎസ്എഫ് (AISF) വനിതാ നേതാവിനെ ആക്രമിച്ചെന്ന പരാതി ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങും. സംഭവത്തില്‍ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ (SFI workers)  പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്‌സി/ എസ്ടി വകുപ്പ് ഉള്ളതിനാൽ ചുമത്തിയിരിക്കുന്നതിനാലാണ് അന്വേഷണചുമതല മാറ്റുന്നത്.

എസ്എഫ്ഐ നേതാക്കൾക്കെതിരെ എഐഎസ്എഫ് വനിതാ നേതാവ് പൊലീസിന് മൊഴി നൽകിയതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്എഫ്ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമൽ സി എ,  അർഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആയ കെ എം അരുൺ, കോട്ടയം നേതാക്കളായ ഷിയാസ്, ടോണി കുരിയാക്കോസ്, സുധിൻ എന്നിവർക്ക് എതിരെയാണ് കേസ്. സ്ത്രീയെ ഉപദ്രവിച്ചതിനും ജാതീയ അധിക്ഷേപത്തിനുമാണ് കേസെടുത്തിരിക്കുന്നത്. എം ജി സർവകാലശാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി.

അതേസമയം, എഐഎസ്എഫ് ആരോപണം തള്ളി എസ്എഫ്ഐ തള്ളി. ഇരവാദം ഉണ്ടാക്കാനാണ് എഐഎസ്എഫ് ശ്രമിക്കുന്നതെന്ന് എസ്എഫ്ഐ ആരോപിച്ചു. സഹതാപം പിടിച്ചു പറ്റാനാണ് അവർ ആരോപണം ഉന്നയിക്കുകയാണെന്നും എസ്എഫ്ഐ വാർത്താക്കുറിപ്പിൽ പറഞ്ഞു.

Also Read: എം ജി സർവ്വകലാശാലയിലെ അക്രമം; 'ഇരവാദം ഉണ്ടാക്കാനാണ് ശ്രമം' എഐഎസ്എഫിനെതിരെ എസ്എഫ്ഐ

Follow Us:
Download App:
  • android
  • ios