ഡിവൈഎഫ്ഐ പ്രവർത്തകർ ശത്രുതയോടെ പെരുമാറുന്നുവെന്നും ജില്ലയിൽ എൽഡിഎഫ് സംവിധാനം ദുർബലമായെന്നും പ്രതിനിധികൾ ആരോപിച്ചു. പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതും സ്ഥാനാർത്ഥി നിർണയത്തിലെ പിഴവുകളും ചർച്ചയായി.
കണ്ണൂർ: എഐവൈഎഫ് കണ്ണൂർ ജില്ലാ സമ്മേളനത്തിൽ സിപിഎമ്മിനും ഡിവൈഎഫ്ഐക്കുമെതിരെ വിമർശനം. ചിലയിടങ്ങളിൽ യൂത്ത് കോൺഗ്രസുകാരേക്കാൾ ശത്രുതയോടെ എഐവൈഎഫ് പ്രവർത്തകരെ ഡിവൈഎഫ്ഐ നേരിടുന്നുവെന്ന് വിമർശനം. ഘടക കക്ഷികളോട് നല്ല രീതിയിൽ പെരുമാറാൻ പോലും ചില സിപിഎം നേതാക്കൾ തയ്യാറാകുന്നില്ലെന്നും പ്രതിനിധി ചർച്ചയില് വിമര്ശനം ഉയര്ന്നു. കണ്ണൂർ ജില്ലയിൽ എൽഡിഎഫ് സംവിധാനം ദുർബലമാണ്. പി എം ശ്രീയിൽ ഒപ്പിട്ടത് തിരിച്ചടിയായി എന്നും ഇത് മൂലം പദ്ധതിയെ എതിർക്കാൻ പോലും കഴിയാത്ത സ്ഥിതിയാണെന്നും പ്രതിനിധികള് വിമര്ശിച്ചു. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തോൽവിക്ക് കാരണം സ്ഥാനാർത്ഥി നിർണായത്തിലെ പിഴവെന്നും പ്രതിനിധികൾ വിമര്ശനം ഉന്നയിച്ചു.
കണ്ണൂർ ജില്ലയിൽ എൽഡിഎഫ് സംവിധാനം ദുർബലമായതായാണ് എഐവൈഎഫ് കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ പ്രധാന വിമർശനം. ജില്ലയിൽ എൽഡിഎഫ് സംവിധാനം ദുർബലമായെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസുകാരെക്കാൾ ശത്രുതയോടെ എഐവൈഎഫ് പ്രവർത്തകരെ നേരിടുന്നു, ക്യാമ്പസുകളിൽ എസ്എഫ്ഐ തനിച്ച് മത്സരിക്കുന്നു തുടങ്ങിയ വിമർശനങ്ങളാണ് പ്രതിനിധി ചർച്ചയിൽ ഉയർന്നുവന്നത്. സിപിഎമ്മിന്റെ ചില നേതാക്കൾ ഘടകകക്ഷികൾക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്നും വിമർശനമുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരിടുന്നതിനേക്കാൾ ശത്രുതയോടെയാണ് ഡിവൈഎഫ്ഐയും സിപിഎം പ്രവർത്തകരും എഐവൈഎഫ് പ്രവർത്തകരെ കാണുന്നത്. അതേസമയം, സമ്മേളനത്തിൽ പിഎം ശ്രീ പദ്ധതിയും ചർച്ചയായി. പദ്ധതിയിൽ ഒപ്പുവെച്ചത് വലിയ അപകടത്തിലേക്ക് നയിച്ചുവെന്നും അതുകൊണ്ടാണ് യുഡിഎഫ് സർക്കാർ മുന്നോട്ട് പോകുമ്പോൾ അതിനെതിരെ ശക്തമായി പ്രതികരിക്കാനോ വിമർശിക്കാനോ സിപിഎമ്മിന് കഴിയാത്തതെന്നും പ്രതിനിധികൾ ആരോപിച്ചു.
