കണ്ണൂർ: സർക്കാർ ജീവനക്കാരുടെ സാലറി കട്ട് സംബന്ധിച്ച തീരുമാനത്തെ കോടതിയിൽ ചോദ്യം ചെയ്യുന്നതു കൊണ്ടു കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. അങ്ങനെ ചെയ്താൽ വേറൊരു സന്ദേശമാണ് അത് നൽകുക. ഇനി വിവാദത്തിലേക്ക് പോകരുതെന്ന് സർക്കാർ ജീവനക്കാരുടെ സംഘടനകളുടെ നേതാക്കളോട് അഭ്യർത്ഥിക്കുകയാണെന്നും എ കെ ബാലൻ പറഞ്ഞു.

ഏതെങ്കിലും മന്ത്രിമാരുടെ പ്രതികരണം മോശമായതിന്റെ പേരിൽ സാലറി ചലഞ്ചിൽ നിന്ന് വിട്ടുനിൽക്കരുത്. എലിയെ പേടിച്ച് ഇല്ലം ചുടുകയല്ല വേണ്ടത്. ഇതൊക്കെ ഏതു കാലത്തും നടക്കുന്നതാണ്. സർക്കാർ മന്ത്രിമാരുടെ ചെലവ് ഉൾപ്പടെ ചുരുക്കി. സർക്കാരുകൾ തമ്മിലുള്ള താരതമ്യം ആകാമെന്നും പ്രതിപക്ഷത്തിനുള്ള മറുപടിയായി എ കെ ബാലൻ പറഞ്ഞു.

Read Also: സർക്കാർ ജീവനക്കാരുടെ ശമ്പള ഓർഡിനൻസിന് അംഗീകാരം, ഗവർണർ ഒപ്പുവെച്ചു...
Read Also: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തിൽ സന്തോഷമില്ലെന്ന് ധനമന്ത്രി...