പാലക്കാട്: കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച പാലക്കാട് ജില്ല അപകടമേഖലയായെന്ന് മന്ത്രി എകെ ബാലൻ. 
പാലക്കാട് ജില്ല അപകടമേഖലയിൽ കൂടിയാണ് കടന്നു പോകുന്നത്. ഏത് സമയത്തും നിയന്ത്രണങ്ങളില്‍ നിന്നും വഴുതിപ്പോകാനുള്ള സാധ്യതയുമുണ്ട്. തമിഴ്നാട്ടിൽ കേസുകൾ കൂടുന്നത് വെല്ലുവിളിയാണ്.  എന്നാല്‍ കൊവ‍ിഡ് പരിശോധന സംവിധാനങ്ങൾ നിലവിൽ കാര്യക്ഷമമാണെന്നും മന്ത്രി എകെ ബാലൻ കൂട്ടിച്ചേര്‍ത്തു. 

തിരുവനന്തപുരത്ത് അതീവ ജാഗ്രത; രോഗ ലക്ഷണം ഉണ്ടായിട്ടും ഓട്ടോ ഡ്രൈവര്‍ക്ക് നിരവധി സമ്പര്‍ക്കം

കൊവിഡ് ഒപി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇനി കൂടുതൽ കേസുകൾ പോസിറ്റീവ് ആയാൽ പാലക്കാട് ജില്ലാ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സ സൗകര്യം സജ്ജമാണ്. ഐസിഎംആര്‍ അനുമതി കിട്ടുന്ന മുറയ്ക്ക് മെഡിക്കല്‍ കോളേജ് കൊവിഡ് ആശുപത്രി ആയി മാറ്റും. ആരോഗ്യമേഖലയിലെ ജീവനക്കാരുടെ കുറവ് വലിയ പ്രശ്നമാണ്. മെഡിക്കൽ കോളേജിലേ ക്ക് ആവശ്യമായ ജീവനക്കാരെ ഉടൻ തന്നെ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.