പാലായിൽ മത്സരിച്ച് വന്നത് എൻസിപിയാണ്. മാണി സി കാപ്പന് പാലാ ആവശ്യപ്പെടാനുള്ള അവകാശം ഉണ്ട്. 

കോഴിക്കോട്: എൻസിപി യുഡിഎഫിനൊപ്പം പോകുകയാണെങ്കിൽ പാര്‍ട്ടി വിടുമെന്ന വാര്‍ത്തകൾ തള്ളി മന്ത്രി എകെ ശശീന്ദ്രൻ. ഇടതുമുന്നണി വിടേണ്ട സാഹചര്യം ഇപ്പോൾ എൻസിപിക്ക് ഇല്ല. പാലായിൽ മത്സരിച്ച് വന്നത് എൻസിപിയാണ്. മാണി സി കാപ്പന് പാലാ ആവശ്യപ്പെടാനുള്ള അവകാശം ഉണ്ട്. പക്ഷെ ഇപ്പോൾ നടക്കുന്ന ചര്‍ച്ചകൾ അനവസരത്തിലാണ്. ഇത് സംബന്ധിച്ച് വരുന്ന വാര്‍ത്തകൾക്കൊന്നും ഒരു അടിസ്ഥാനവും ഇല്ലെന്നും എകെ ശശീന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇടതുമുന്നണിക്കപ്പുറം ഒരു മുന്നണി മാറ്റം ചര്‍ച്ച ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം കേരളത്തിൽ ഉണ്ടെന്ന് ആരും കരുതുന്നില്ല. അതുകൊണ്ട് തന്നെ അത്തരം ചര്‍ച്ചകൾക്ക് പ്രസക്തിയില്ല. മുന്നണി മാറ്റം ഉണ്ടായാ. എൻസിപി വിട്ട് കോൺഗ്രസ് എസിനൊപ്പം നിൽക്കാൻ എകെ ശശീന്ദ്രൻ തയ്യാറായേക്കുമെന്ന വാര്‍ത്തകളോടാണ് മന്ത്രിയുടെ പ്രതികരണം