Asianet News MalayalamAsianet News Malayalam

വാക്സീനെടുത്തവർക്കും ആർടിപിസിആർ ടെസ്റ്റ്: കർണാടകത്തിനെതിരെ മഞ്ചേശ്വരം എംഎൽഎ ഹൈക്കോടതിയിൽ

കേരളത്തിൽ നിന്നുള്ളവ‍‌ർക്ക് കർശന നിയന്ത്രണം ഏ‍‌ർപ്പെടുത്തിയ കർണാടക സർക്കാർ നടപടി പുനപരിശോധിക്കണമെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യഹ‍ർജിയിൽ എകെഎം അഷ്റഫ് ആവശ്യപ്പെടുന്നത്. 

AKM Ashraf files petition against Karnataka Govt
Author
Kochi, First Published Aug 16, 2021, 8:56 PM IST

കാസർകോട്: കേരളത്തിൽ നിന്നും വരുന്നവ‍‍ർക്ക് നിയന്ത്രണങ്ങളേ‍ർപ്പെടുത്തിയ ക‍ർണാടക സർക്കാരിൻ്റെ നടപടിയിൽ ഇളവ് തേടി മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫ് കേരള ഹൈക്കോടതിയെ സമീപിച്ചു. കേരളത്തിൽ നിന്നുള്ളവ‍‌ർക്ക് കർശന നിയന്ത്രണം ഏ‍‌ർപ്പെടുത്തിയ കർണാടക സർക്കാർ നടപടി പുനപരിശോധിക്കണമെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യഹ‍ർജിയിൽ എകെഎം അഷ്റഫ് ആവശ്യപ്പെടുന്നത്. വാക്സീൻ സ്വീകരിച്ച ശേഷവും കർണാടകത്തിലേക്ക് വരുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ ഫലം വേണമെന്ന കർണാടക സർക്കാരിൻ്റെ നിബന്ധനയെ ഹർജിയിൽ ചോദ്യം ചെയ്യുന്നു.   കർണാടക സര്‍ക്കാരിൻ്റെ നിലപാട് ഭരണഘടന ഉറപ്പുനൽകുന്ന സ്വഭാവിക നീതിയുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios