Asianet News MalayalamAsianet News Malayalam

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; ആലപ്പുഴ ബൈപാസ് ഉദ്​ഘാടനം ചെയ്തു

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരിയും ചേർന്നാണ് ബൈപാസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. പതിറ്റാണ്ടുകൾ വൈകി കിടന്ന ബൈപ്പാസ് നിർമാണം പൂർത്തിയാക്കിയതിനു പിന്നിൽ നിതിൻ ഗഡ്കരി ഉൾപ്പെടുന്ന കേന്ദ്ര സർക്കാരിൻ്റെ ഇച്ഛാ ശക്തിയാണ് എന്ന് ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു

alappuzha bypass inaugurated nitin gadkari pinarayi vijayan
Author
Alappuzha, First Published Jan 28, 2021, 2:19 PM IST

ആലപ്പുഴ: ആലപ്പുഴ ബൈപാസ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ​ഗതാ​ഗത മന്ത്രി നിതിൻ ​ഗഡ്കരിയും ചേർന്നാണ് ബൈപാസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

പതിറ്റാണ്ടുകൾ വൈകി കിടന്ന ബൈപ്പാസ് നിർമാണം പൂർത്തിയാക്കിയതിനു പിന്നിൽ നിതിൻ ഗഡ്കരി ഉൾപ്പെടുന്ന കേന്ദ്ര സർക്കാരിൻ്റെ ഇച്ഛാ ശക്തിയാണ് എന്ന് ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. മോദി സർക്കാരിന്റെ കാലത്ത് ദേശീയപാത വികസനത്തിന് വലിയ സഹായം നൽകിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also: ആലപ്പുഴ ബൈപ്പാസ് ; സ്വപ്നം പ്രാവര്‍ത്തികമായെന്ന് കെ സി വേണുഗോപാൽ...

നാലര വർഷം കൊണ്ടുള്ള പിണറായി സർക്കാരിന്റെ ചാതുര്യം ആണ് ആലപ്പുഴ ബൈപാസ് പൂർത്തിയാക്കാൻ കാരണമെന്ന് മന്ത്രി ജി സുധാകരൻ ചടങ്ങിൽ പറഞ്ഞു. ആത്മാർത്ഥത ഉള്ള രാഷ്ട്രീയക്കാർക്ക് മാത്രമേ ഇങ്ങനെ ചെയ്യാൻ പറ്റൂ എന്ന് പറഞ്ഞ സുധാകരൻ കേന്ദ്രവും സംസ്ഥാനവും ഒരു കൂട്ടർ ഭരിച്ചപ്പോൾ ബൈപാസ് പൂർത്തിയായില്ല എന്ന് കോൺ​ഗ്രസിനെ വിമർശിക്കുകയും ചെയ്തു. എല്ലാ സഹകരണവും കേന്ദ്രസർക്കാർ തന്നുവെന്ന് പറയാനും സുധാകരൻ മറന്നില്ല. 

Read Also: 'കെ സി വേണുഗോപാലിനെ ക്ഷണിച്ചില്ല'; ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന വേദിയിലേക്ക് കോണ്‍ഗ്രസിന്‍റെ പ്രതിഷേധ മാര്‍ച്ച്...

Read Also: കടലഴകിലേക്ക് മിഴി തുറക്കുന്ന ആലപ്പുഴ ബൈപ്പാസ്...

 

Follow Us:
Download App:
  • android
  • ios