ആലപ്പുഴ: പ്രളയത്തെ തുടർന്ന് ആലപ്പുഴ- ചങ്ങനാശേരി റോഡിൽ രണ്ടാം ദിവസവും ഗതാഗതം സ്തംഭിച്ചു. പ്രദേശത്ത് കെഎസ്ആർടിസി ബസ് ഉൾപ്പെടെ സർവ്വീസ് നടത്തുന്നില്ല. എ സി റോഡിന്റെ ഇരു വശങ്ങളിലുമുള്ള വീടുകളും വെള്ളത്തിലാണ്.

കഴിഞ്ഞ ദിവസം വെള്ളത്തിനടിയിൽ അകപ്പെടാത്ത പ്രദേശങ്ങൾകൂടി ഇന്ന് വെള്ളത്തിലാണ്. കോട്ടയത്തിന്റെ കിഴക്കൻ മേഖലയിൽ നിന്നും ഇറങ്ങുന്ന വെള്ളമാണ് താഴ്ന്ന പ്രദേശങ്ങളിലേക്ക് എത്തുന്നത്. ഇടവിട്ട് മഴ പെയ്യുന്നതിനാൽ ​ഗതാ​ഗതം എന്ന് പുനസ്ഥാപിക്കാൻ സാധിക്കും എന്നത് സംശയമാണ്. അതേസമയം, മഴ മാറി നിന്നാൽ രണ്ട് ദിവസം കൊണ്ട് വെള്ളം ഇറങ്ങുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. 

"