ആലപ്പുഴ എല്ലാംകൊണ്ടും കൂപ്പു കുത്തി നിൽക്കുന്ന ഇടമായി. മെഡിക്കൽ കോളജിന്റെ അവസ്ഥ പോലും ശോചനീയമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ദില്ലിയിൽ ഒരു പരിപാടിയിൽ സംസാരിക്കവേയാണ് പരാമർശം.
ദില്ലി: എയിംസ് തൃശൂരിൽ വേണമെന്ന് സുരേഷ് ഗോപി എംപി. കേരളത്തിൽ എയിംസ് വരും. എയിംസിൽ ഉചിതമായ രാഷ്ട്രീയം ഉണ്ടാകും. എയിംസിന് വേണ്ടിയുള്ള നടപടി സംസ്ഥാന സർക്കാർ പൂർത്തിയാക്കി കേന്ദ്രത്തിനു നൽകിയിട്ടില്ല. എല്ലാ സൗകര്യങ്ങളും ഒത്തു വരുന്ന സ്ഥലമാണ് വേണ്ടത്. 10 സ്ഥലങ്ങൾ തരാം എന്നാണ് ഒടുവിൽ കെ മുരളീധരൻ പറഞ്ഞത്. കേരളത്തോട് ചേർന്ന് കിടക്കുന്ന അതിർത്തി മേഖലകൾക്ക് കൂടി മെച്ചം ലഭിക്കണം. ആളുകൾക്ക് വേഗത്തിൽ എത്തിപ്പെടാൻ കഴിയണം. ആലപ്പുഴയിൽ വേണമെന്ന് താൻ അഭിപ്രായപ്പെട്ടതിൽ പ്രാദേശികവാദം ഇല്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ആലപ്പുഴ എല്ലാംകൊണ്ടും കൂപ്പു കുത്തി നിൽക്കുന്ന ഇടമായി. മെഡിക്കൽ കോളജിന്റെ അവസ്ഥ പോലും ശോചനീയമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ദില്ലിയിൽ ഒരു പരിപാടിയിൽ സംസാരിക്കവേയാണ് പരാമർശം.
