നിലവിൽ കേസിൽ റിമാന്‍ഡിൽ കഴിയുന്ന തസ്ലീമ സുൽത്താന, ഭർത്താവ് സുൽത്താൻ അക്ബർ അലി, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവർ മാത്രമാണ് കേസിൽ പ്രതികള്‍.

ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കേസിൽ നടൻ ശ്രീനാഥ് ഭാസി 21ാമത്തെ സാക്ഷിയാണ്. 55 സാക്ഷികളാണ് കേസിൽ ആകെയുള്ളത്. മൂന്നു പ്രതികളാണ് കുറ്റപത്രത്തിലുള്ളത്.

നിലവിൽ കേസിൽ റിമാന്‍ഡിൽ കഴിയുന്ന തസ്ലീമ സുൽത്താന, ഭർത്താവ് സുൽത്താൻ അക്ബർ അലി, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവർ മാത്രമാണ് കേസിൽ പ്രതികള്‍. ആലപ്പുഴ ജില്ലാ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.