ആലപ്പുഴ കൈനകരിയിൽ വെള്ളത്തിൽ വീണ് ജലഗതാഗത വകുപ്പ് ജീവനക്കാരൻ മരിച്ചു. 

ആലപ്പുഴ: ആലപ്പുഴ കൈനകരിയിൽ വെള്ളത്തിൽ വീണ് ജലഗതാഗത വകുപ്പ് ജീവനക്കാരൻ മരിച്ചു. കൈനകരി കുറ്റിക്കാട്ട്ചിറ മുളമറ്റം വീട്ടിൽ ഓമനക്കുട്ടൻ (55) ആണ് മരിച്ചത്. കൈനകരി കനകശ്ശേരി പാടശേഖരത്തിന്റെ പുറംബണ്ടിലൂടെ മഴകോട്ട് ധരിച്ചു നടന്നു പോകുമ്പോൾ ശക്തമായ കാറ്റിൽ തോട്ടിലേക്ക് വീഴുകയായിരുന്നു. ആലപ്പുഴയിൽ നിന്ന് അഗ്നി രക്ഷാ സേന എത്തിയാണ് മൃതദേഹം കണ്ടെടുത്തത്.

Nilambur Bypoll 2025 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News