മന്ത്രി പി പ്രസാദ് വിളിച്ച് കൂട്ടിയ സര്‍വകക്ഷി യോഗത്തില്‍  മറ്റപ്പള്ളിയിലെ  കുന്നിടിച്ചത് അനധികൃതമായെന്ന് കണ്ടെത്തിയിരുന്നു. 

ആലപ്പുഴ: ആലപ്പുഴ മറ്റപ്പള്ളിയിലെ കുന്നിടിക്കല്‍ വിവാദത്തില്‍ ജില്ലാ കലക്ടറുടെ അന്വേഷണം തുടങ്ങി. കലക്ടർ ജോണ്‍ സാമുവല്‍ കുന്നിലെത്തി നേരിട്ട് പരിശോധന നടത്തി. കുന്നിനു മുകളിലുള്ള ജല അതോറിറ്റിയുടെ ടാങ്കും പരിശോധിച്ചു. റവന്യൂ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. സമരസമിതി അംഗങ്ങളും ജില്ലാ കലക്ടറെ കാണാനെത്തി. കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മണ്ണെടുപ്പുമായി ബന്ധപ്പെട്ട തുടര്‍നടപടികൾ സ്വീകരിക്കുക. മന്ത്രി പി പ്രസാദ് വിളിച്ച് കൂട്ടിയ സര്‍വകക്ഷി യോഗത്തില്‍ മറ്റപ്പള്ളിയിലെ കുന്നിടിച്ചത് അനധികൃതമായെന്ന് കണ്ടെത്തിയിരുന്നു. അനുമതിയില്ലാത്ത സര്‍വേ നമ്പറില്‍ നിന്നാണ് കുന്നിടിക്കല്‍ തുടങ്ങിയത്. മണ്ണെടുപ്പിന് മുൻപ് പാലിക്കേണ്ട കേന്ദ്ര വനം പരിസ്ഥിത മന്ത്രാലയത്തിന്‍റെ പ്രൊട്ടോക്കളും ലംഘിച്ചതായി തെളിഞ്ഞിരുന്നു. തുടര്‍ന്ന് മണ്ണെടുപ്പ് നിരോധിച്ച് ജില്ല കലക്ടർ ഉത്തരവിടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്