ബലിതർപ്പണത്തിനായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ഒത്തുകൂടുന്നതിനാൽ സുരക്ഷ ഉറപ്പാക്കുന്നതിനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനും 1967ലെ അബ്കാരി ആക്ട് വകുപ്പ് 54 പ്രകാരമാണ് കളക്ടറുടെ ഉത്തരവ്. 

തിരുവനന്തപുരം : കർക്കിടക വാവുബലിയോട് അനുബന്ധിച്ച് ജൂലൈ 27ന് രാത്രി 12 മുതൽ ജൂലൈ 28 ഉച്ചക്ക് രണ്ട് മണി വരെ തിരുവനന്തപുരം കോർപറേഷൻ, വർക്കല മുനിസിപ്പാലിറ്റി, അരുവിക്കര- പെരുങ്കടവിള ഗ്രാമ പഞ്ചായത്തുകളിലെയും പരിധിയിൽപെട്ട എല്ലാ മദ്യ വിൽപനശാലകളുടെയും പ്രവർത്തനം നിരോധിച്ച് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ ഉത്തരവിറക്കി. ബലിതർപ്പണത്തിനായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ഒത്തുകൂടുന്നതിനാൽ സുരക്ഷ ഉറപ്പാക്കുന്നതിനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനും 1967ലെ അബ്കാരി ആക്ട് വകുപ്പ് 54 പ്രകാരമാണ് കളക്ടറുടെ ഉത്തരവ്. 

വേറിട്ട ​ഗെറ്റപ്പില്‍ 'കൊട്ട മധു'വിനൊപ്പം ജ​ഗദീഷ്; 'കാപ്പ' ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ

പന്ത്രണ്ട് ഡോളറിന് വേണ്ടി പന്തയം വച്ച് മദ്യപാനം നടത്തിയ യുവാവ് മരിച്ചു

ജോഹന്നാസ്ബര്‍ഗ്: പന്ത്രണ്ട് ഡോളറിന് വേണ്ടി പന്തയം വച്ച് മദ്യപാനം നടത്തിയ യുവാവ് മരിച്ചു. 25 നും 30 നും ഇടയിൽ പ്രായമുള്ളയാളാണ് ദക്ഷിണാഫ്രിക്കയിലെ ലിംപോപോയിൽ നടന്ന ഒരു മദ്യപാന മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച ഉടന്‍ മരിച്ചത്. നിശ്ചിത സമയത്തിനുള്ളില്‍ ഒരു ബോട്ടില്‍ യാഗര്‍മെയ്സ്റ്റര്‍ എന്ന മദ്യം കഴിക്കുന്നവര്‍ക്ക് 10 യൂറോ സമ്മാനം നല്‍കുമെന്നായിരുന്നു വാഗ്ദാനം.

സംഭവത്തിന്റെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. ഒരു യുവാവ് കുപ്പിയോടെ മദ്യം കുടിക്കുമ്പോള്‍ മറ്റുള്ളവർ അവനെ പ്രോത്സാഹിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. ഈ കുപ്പി മുഴുവന്‍ കുടിച്ചതോടെ ഇയാള്‍ തളര്‍ന്ന് വീണെന്നും ഇയാളെ അടുത്തുള്ള ക്ലിനിക്കിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് ഞായറാഴ്ചയാണ് ഇയാള്‍ മരണപ്പെട്ടത്. കേസില്‍ മദ്യപാന മത്സരം നടന്ന എലിമിലുള്ള മഷാംബ ഗ്രാമത്തിലെ മദ്യശാലയില്‍ ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കേസ് എടുത്തതായി ലിംപോപോ പോലീസ് വക്താവ് ബ്രിഗേഡിയർ മോട്ട്‌ലഫെല മൊജാപെലോ പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞു.

2017 ല്‍ നടത്തിയ പഠനം പ്രകാരം ദക്ഷിണാഫ്രിക്കയില്‍ 25നും 34 നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ അമിത മദ്യപാനികളെന്നാണ് വ്യക്തമാക്കിയത്. ഇതിനെല്ലാം പുറമേ ആഫ്രിക്കന്‍ ജനതയില്‍ മൂന്നില്‍ ഒരാള്‍ മദ്യപിക്കാറുണ്ടെന്നാണ് കണക്കുകള്‍ പറയുന്നു.