ദില്ലി/ തിരുവനന്തപുരം: കൺസൾട്ടൻസി കരാറുകളെല്ലാം പരിശോധിക്കണമെന്ന് സർക്കാരിനോട് സിപിഎം. വിവിധ കൺസൾട്ടൻസി കരാറുകൾ വിവാദമായ സാഹചര്യത്തിലാണ് സുതാര്യത ഉറപ്പാക്കണമെന്ന നിര്‍ദ്ദേശവുമായി സിപിഎം കേന്ദ്ര നേതൃത്വം രംഗത്തെത്തുന്നത്. ഇതുവരെ നൽകിയ കരാറുകളെല്ലാം പരിശോധിക്കണം. എന്തെങ്കിലും അപകാതയുണ്ടെങ്കിൽ കണ്ടെത്തി ഉടൻ തിരുത്തണമെന്ന നിലപാടാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്. 

പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ അടക്കം  കൺസൾട്ടൻസി കരാറുകൾ കൈമാറിയത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഉയർന്ന് വന്നിരുന്നത്. ഇത് ദേശീയ ദേശീയ നേതൃത്വത്തിന്‍റെ ശ്രദ്ധയിലും വന്നിരുന്നു. ഇതെ തുടര്‍ന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ കൂടി ആവശ്യപ്രകാരം കരാറുകളെല്ലാം പരിശോധിക്കാൻ സംസ്ഥാന തലത്തിൽ തന്നെ നടപടിയുമായി മുന്നോട്ട് പോകുന്നത്. 

തുടര്‍ന്ന് വായിക്കാം: ഇ-ബസ് പദ്ധതിയുടെ കൺസൾട്ടന്റ് സ്ഥാനത്ത് നിന്നും പിഡബ്ല്യുസിയെ ഒഴിവാക്കി...

വിവാദ കമ്പനിളേയും കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനികളേയും നിര്‍ബന്ധമായും ഒഴിവാക്കണം. ചില പദ്ധതികൾക്ക് കണസൾട്ടസികളെ ഒഴിവാക്കി മുന്നോട്ട് പോകാനാകില്ല. അത്തരം സന്ദര്‍ഭങ്ങളിൽ കണസൾട്ടൻസികൾ നൽകുന്ന റിപ്പോര്‍ട്ടുകൾ വിവേക പൂര്‍വ്വം പരിശോധിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും സിപിഎം മുന്നോട്ട് വയ്ക്കുന്നുണ്ട്. 

തുട‍ർന്ന് വായിക്കാം: 'മുഖ്യമന്ത്രി കുറ്റസമ്മതം നടത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു'; ബെന്നി ബെഹ്‍നാന്‍...