പൂക്കോയ തങ്ങള്‍ അല്‍ഐന്‍, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍, ഇബ്രാഹീം ഫൈസി പേരാല്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, എസ്. മുഹമ്മദ് ദാരിമി വയനാട് എന്നിവരാണ് രാജിവച്ചത്.

മലപ്പുറം: സി.ഐ.സിയുടെ വിവിധ കമ്മിറ്റികളില്‍ നിന്നും സമസ്ത പോഷകസംഘടനാ ഭാരവാഹികള്‍ രാജിവച്ചു. സമസ്തയും സിഐസിയും തമ്മിലുള്ള തർക്കത്തിന്റെ തുടർച്ചയെന്നോണമാണ് രാജി. പൂക്കോയ തങ്ങള്‍ അല്‍ഐന്‍, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍, ഇബ്രാഹീം ഫൈസി പേരാല്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, എസ്. മുഹമ്മദ് ദാരിമി വയനാട് എന്നിവരാണ് രാജിവച്ചത്.

സിഐസി സമിതികളില്‍ നിന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളും പ്രൊഫ ആലിക്കുട്ടി മുസ്ലിയാരും ഇന്നലെ രാജിവെച്ചിരുന്നു. സിഐസി വിഷയത്തില്‍ സമസ്തയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. സിഐസിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സാദിഖലി തങ്ങൾ സമസ്തയുമായി കൂടിയാലോചിക്കുന്നില്ലെന്നും സമസ്ത നേതൃത്വം പരാതി ഉന്നയിച്ചിരുന്നു. 

സമസ്തയുടെ തണലിൽ വളർന്ന സംവിധാനങ്ങൾ സമസ്തയെ അനുസരിക്കണം, അല്ലെങ്കിൽ ഒരു ബന്ധവുമില്ല; കടുപ്പിച്ച് ജിഫ്രി തങ്ങൾ

ഹക്കീം ഫൈസി അദൃശേരി രാജിവെച്ച ശേഷവും സിഐസിയും സമസ്തയും രണ്ട് തട്ടിലാണ്. കഴിഞ്ഞ ദിവസം ഹബീബുള്ള ഫൈസിയെ സാദിഖലി തങ്ങൾ സിഐസി ജനറൽ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഇത് സമസ്തയോട് കൂടിയാലോചിച്ചില്ലെന്നതാണ് ഇപ്പോഴത്തെ തർക്കങ്ങൾക്ക് കാരണം. സിഐസി ഉപദേശ സമിതിയിൽ നിന്നടക്കമാണ് ഇരുവരും രാജിവെച്ചത്. 

ഹക്കീം ഫൈസി ആദൃശ്ശേരിയെ രാജി വയ്പ്പിച്ചതിൽ പ്രതിഷേധം; രണ്ട് വിദ്യാർഥി യൂണിയനുകൾ പിരിച്ചുവിട്ടു