ശാസ്ത്രീയമായി അഴിമതി നടത്തുന്നതിൽ ഈ സർക്കാരിന് ഒന്നാം സ്ഥാനമാണ്. അഴിമതി മൂടിവയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്തിലും തട്ടിപ്പു നടത്തുന്നതിൽ സർക്കാരിന് വൈഭവമുണ്ട്. ഐ.ടി. സെക്രട്ടറിയായി ശിവശങ്കർ വന്ന ശേഷം അഴിമതിയുടെ കേന്ദ്രമായി ഡിജിറ്റൽ വകുപ്പിനെ മാറ്റി. 

കൊച്ചി: ഐടി, വ്യവസായ വകുപ്പുകളിൽ 2018 ന് ശേഷമുള്ള എല്ലാ ഇടപാടുകളിലും സമഗ്രാന്വേഷണം വേണമെന്ന് കോൺ​ഗ്രസ് നേതാവ് രമേഷ് ചെന്നിത്തല. ഐടി വകുപ്പ്‌ അഴിമതിയുടെ അക്ഷയഖനിയായി. എ ഐ. കാമറ തട്ടിപ്പിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

ശാസ്ത്രീയമായി അഴിമതി നടത്തുന്നതിൽ ഈ സർക്കാരിന് ഒന്നാം സ്ഥാനമാണ്. അഴിമതി മൂടിവയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്തിലും തട്ടിപ്പു നടത്തുന്നതിൽ സർക്കാരിന് വൈഭവമുണ്ട്. ഐ.ടി. സെക്രട്ടറിയായി ശിവശങ്കർ വന്ന ശേഷം അഴിമതിയുടെ കേന്ദ്രമായി ഡിജിറ്റൽ വകുപ്പിനെ മാറ്റി. എല്ലാ ഇടപാടുകളിലും സമഗ്ര അന്വേഷണം വേണം. അഴിമതിയ്ക്കു പിന്നിൽ വ്യക്തമായ ഗൂഡാലോചനയുണ്ട്. ആദ്യം അഴിമതി നടത്താനുള്ള പദ്ധതികൾ തയാറാക്കുന്നു. നൂറ് കോടിക്ക് പൂർത്തിയാക്കാൻ കഴിയുമായിരുന്ന പദ്ധതി സേഫ് കേരള പദ്ധതിയിൽ ടെൻഡർ തുടങ്ങുന്നതിന് മുമ്പ് തന്നെ എസ് ആർഐടിയും അശോകയും തമ്മിൽ ബന്ധമുണ്ടായിരുന്നു. കെ ഫോണിലും ഇവരുണ്ട്. കെ ഫോണിൽ ആദ്യ കരാറിൽ മെയിന്റനൻസ് ഉൾപ്പെട്ടിട്ടും വീണ്ടും മെയിന്റനൻസിന് വേണ്ടി പ്രത്യേകം കരാർ ഉണ്ടാക്കിയെന്നും ചെന്നിത്തല പറഞ്ഞു. 

മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതമാണ്. മുഖ്യമന്ത്രി ഗവൺമെന്റിന്റെ തലവനാണ്. അതുകൊണ്ടുതന്നെ മറുപടി പറയാനുള്ള രാഷ്ട്രീയ മര്യാദ കാട്ടണം. ഈ കരാർ റദ്ദ് ചെയ്യണം. എഐ ക്യാമറ വിവാദത്തിൽ എം വി ഗോവിന്ദനു മിണ്ടാട്ടം ഇല്ലെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. 

'ദ കേരള സ്റ്റോറി മുസ്ലിം വിദ്വേഷം ജനിപ്പിക്കുന്ന സിനിമ'; ഡിജിപിക്ക് പരാതി നൽകി ഡിവൈഎഫ്ഐ

ജസ്റ്റിസ് മണികുമാറിനെതിരെയും രമേഷ്‌ ചെന്നിത്തല വിമർശനമുന്നയിച്ചു. താൻ കൊടുത്ത പല കേസുകളും കെട്ടി പൂട്ടി വച്ചു. തന്റെ ഹർജികൾ ദേവൻ രാമചന്ദ്രൻ നന്നായി കൊണ്ടുപോകുമ്പോൾ അന്നത്തെ ചീഫ് ജസ്റ്റിസ് ബെഞ്ച് മാറ്റി. പല പൊതു താല്പര്യ വിഷയങ്ങളിലും തനിക്ക് നീതി കിട്ടിയില്ല. ജസ്റ്റിസ് മണി കുമാർ വിരമിച്ച ശേഷം പുതിയ പദവി കിട്ടാൻ പോകുന്നുവെന്നും ചെന്നിത്തല പറഞ്ഞു. 

എ ഐ ക്യാമറ പിഴ ഈടാക്കല്‍ ഉടനില്ല; കെൽട്രോണും മോട്ടോർ വാഹനവകുപ്പും തമ്മിലുള്ള ധാരണാപത്രം വൈകും

കള്ളം കയ്യോടെ പിടിക്കുമ്പോൾ ഉത്തരം മുട്ടുന്നതുകൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാത്തതെന്ന് ചെന്നിത്തല| KFON