കണ്ണൂർ ജില്ലാ പൊലീസ് സഹകരണ സംഘത്തിലെ നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം. ചിലർക്ക് ഹാൾടിക്കറ്റ് ലഭിച്ചില്ലെന്ന പരാതിയെ തുടർന്ന് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിക്കുകയും പരീക്ഷ നിർത്തിവെക്കുകയും ചെയ്തു. 

കണ്ണൂർ: കണ്ണൂർ ജില്ലാ പൊലീസ് സഹകരണ സംഘത്തിലെ നിയമനവുമായി ബന്ധപ്പെട്ട പരീക്ഷ നടത്തിപ്പിൽ ക്രമക്കേട് എന്ന് ആരോപണം. നൈറ്റ് വാച്ച്മാൻ, പ്യൂൺ തസ്തികകളിലേക്കുള്ള പരീക്ഷയ്ക്ക് അപേക്ഷിച്ച ചിലർക്ക് ഹാൾടിക്കറ്റ് ലഭിച്ചില്ല എന്നതാണ് പരാതി. പരീക്ഷക്കിടെ കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിച്ചു. ഇൻവിജിലേറ്റർമായും സൊസൈറ്റി അധികൃതരുമായും പരീക്ഷാ ഹാളിൽ കൈയറ്റം ഉണ്ടായി. പിന്നാലെ പരീക്ഷ നിർത്തിവെച്ചു. ഒരു ക്രമക്കേടും ഇല്ലെന്നും അപേക്ഷിച്ചവർക്ക് എല്ലാം ഹാൾടിക്കറ്റ് അയച്ചിട്ടുണ്ടെന്നുമാണ് സൊസൈറ്റിയുടെ വിശദീകരണം.

Add Asianetnews as a Preferred SourcegooglePreferred

കെഎസ്‌യു പ്രവർത്തകർ പരീക്ഷയ്ക്ക് എത്തിയ ഉദ്യോഗാർത്ഥികളുടെ ഹാൾടിക്കറ്റുകൾ കീറി എന്ന് മറ്റു ഉദ്യോഗാർത്ഥികൾ ആരോപിച്ചു. ഉദ്യോഗാർത്ഥികൾ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. പിന്നാലെ, നിയുക്ത കണ്ണൂർ എംഎൽഎ ടി ഓ മോഹനൻ പൊലീസ് സൊസൈറ്റിയിലേക്ക് എത്തുകയും അധികൃതരുമായി വാക്കു തർക്കം ഉണ്ടാവുകയും ചെയ്തു. പരീക്ഷ നടത്തിപ്പ് വിവാദമായതോടെ ഇന്ന് നടത്തേണ്ട പരീക്ഷകൾ മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി ജോയിൻറ് രജിസ്ട്രാർ അറിയിച്ചു.