ഹെൽത്ത് ഇൻസ്പെക്ടറുടെ മാല മോഷ്ടിച്ചുവെന്ന ആരോപണം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി
മോഷണ വിവരം പുറത്തായതോടെ ഉടമസ്ഥന് മാല തിരികെയേൽപ്പിച്ചു പ്രശ്നം ഒത്തുതീർപ്പാക്കി. ഇതോടെ ആലപ്പുഴ സൗത്ത് പൊലീസിൽ നൽകിയ പരാതി ഉടമസ്ഥൻ പിൻവലിച്ചിരുന്നു. മൂന്ന് പവന്റെ മാലയാണ് ബർത്ത് ഡേ ആഘോഷത്തിനിടെ കവർന്നത്. സംഭവത്തെ തുടർന്ന് ബ്രാഞ്ച് സെക്രട്ടറിയായ ഇയാൾക്കെതിരെ നടപടിയെടുക്കുകയായിരുന്നു.
ആലപ്പുഴ: ഹെൽത്ത് ഇൻസ്പെക്ടറുടെ മാല മോഷ്ടിച്ചുവെന്ന ആരോപണത്തെ തുടർന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. വലിയ മരം ബ്രാഞ്ച് സെക്രട്ടറി സുധീറിനെയാണ് പുറത്താക്കിയത്. ആലപ്പഴ നഗരസഭയിലെ താൽക്കാലിക ജീവനക്കാരനാണ് സുധീർ. ബർത്ത് ഡേ ആഘോഷത്തിന് ഇടയിലാണ് ജീവനക്കാരന്റെ സ്വർണമാല കവർന്നത്. മോഷണ വിവരം പുറത്തായതോടെ ഉടമസ്ഥന് മാല തിരികെയേൽപ്പിച്ചു പ്രശ്നം ഒത്തുതീർപ്പാക്കി. ഇതോടെ ആലപ്പുഴ സൗത്ത് പൊലീസിൽ നൽകിയ പരാതി ഉടമസ്ഥൻ പിൻവലിച്ചിരുന്നു. മൂന്ന് പവന്റെ മാലയാണ് ബർത്ത് ഡേ ആഘോഷത്തിനിടെ കവർന്നത്. സംഭവത്തെ തുടർന്ന് ബ്രാഞ്ച് സെക്രട്ടറിയായ ഇയാൾക്കെതിരെ നടപടിയെടുക്കുകയായിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8