കൊല്ലം: കൊല്ലം കല്ലുവാതുക്കലിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. ആംബുലൻസ് ഡ്രൈവറുടെ നില ഗുരുതരമാണ്. കരുനാഗപ്പള്ളിയിൽ നിന്നും തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസ് എതിരേ വന്ന പാചക വാതക ടാങ്കറുമായി ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.