തിരുവനന്തപുരം: ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായി എറണാകുളം ലിസി ആശുപത്രിയിലേക്ക് ആംബുലന്‍സ് വരുന്നു. തമിഴ്‍നാട് നാഗര്‍കോവിലിലെ ജയശേഖരന്‍ ആശുപത്രിയില്‍ ജനിച്ച കൈക്കുഞ്ഞുമായാണ് ആംബുലന്‍സ് കൊച്ചിയിലേക്ക് വരുന്നത്.

ഉച്ചയ്ക്ക് മൂന്ന് മണിയോടെ നാഗര്‍കോവിലില്‍ നിന്നും പുറപ്പെട്ട ആംബുലന്‍സ് വൈകിട്ട് അഞ്ചരയോടെ കൊല്ലം ജില്ലയിലെ കല്ലമ്പലത്ത് എത്തിയിട്ടുണ്ട്. രാത്രി ഒന്‍പത് മണിക്ക് മുന്‍പായി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാനാണ് ശ്രമം. ഇന്ന് രാവിലെ ജനിച്ച നവജാത ശിശുവിന്‍റെ ഹൃദയത്തിന് തകരാര്‍ കണ്ടെത്തിയതിനാല്‍ അടിയന്തരമായി ലിസ്സി ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. 

ആംബുലൻസ് നമ്പർ : KL 02 BD 8296
കോൺടാക്ട് നമ്പർ : 9600 847 762